Election

Fact Check : പ്രചരണം വ്യാജം; ദീപിക പദുകോണിന് ഇന്ത്യയില്‍ വോട്ട് ചെയ്യാം 

ദീപികയുടേത് ഡെന്മാര്‍ക്ക് പൗരത്വമാണെന്നും അതിനാല്‍ ഇന്ത്യയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനാവില്ലെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

THE CUE

ബോളിവുഡ് താരം ദീപിക പദുകോണിന് ഇന്ത്യയില്‍ വോട്ടവകാശം വിനിയോഗിക്കാം. ദീപികയുടേത് ഡെന്മാര്‍ക്ക് പൗരത്വമാണെന്നും അതിനാല്‍ ഇന്ത്യയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനാവില്ലെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇത്തവണ വോട്ടില്ലാത്ത താരങ്ങളെക്കുറിച്ചുള്ള ദ ക്യു വാര്‍ത്തയില്‍ ദീപിക പദുകോണിന്റെ പേര് ഉള്‍പ്പെട്ടിരുന്നു. താരത്തിന്റെ പേര് തെറ്റായി പരാമര്‍ശിച്ചതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

മറ്റൊരു രാജ്യത്ത് പൗരത്വമുള്ളയാള്‍ക്ക് ഇന്ത്യയില്‍ വോട്ട് ചെയ്യാനാകില്ലെന്നാണ് നിയമം. നടിയുടേത് ഡാനിഷ് പാസ്പോര്‍ട്ട് ആണെന്നും വോട്ട് ചെയ്യാനാകില്ലെന്നും കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ദ ക്വിന്റ് സത്യാവസ്ഥ പുറത്തുവിടുകയായിരുന്നു. ഇതുസംബന്ധിച്ചുള്ള ദീപികയുടെ മുന്‍ വിശദീകരണവും ക്വിന്റ് പുറത്തുവിട്ടു. ഡെന്‍മാര്‍ക്ക് പൗരത്വമാണെന്ന പ്രചരണം തെറ്റാണെന്നും തന്റെ കൈവശമുള്ളത് ഇന്ത്യന്‍ പാസ്പോര്‍ട്ട് ആണെന്നും 2014 ല്‍ ദീപിക വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വാര്‍ത്തയുടെ വിശദാംശങ്ങളും ക്വിന്റ് പങ്കുവെച്ചു.

നിങ്ങള്‍ കേട്ടത് തെറ്റാണ്.എന്റെ കൈവശമുള്ളത് ഇന്ത്യന്‍ പാസ്പോര്‍ട്ട് തന്നെയാണ്.നിങ്ങള്‍ക്കെവിടെ നിന്നാണ് ഇതെല്ലാം കിട്ടുന്നത്
ദീപിക പദുകോണ്‍  

പാസ്‌പോര്‍ട്ട് സംബന്ധിച്ച വിവാദത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോടായിരുന്നു ദീപികയുടെ പ്രതികരണം. 2014 ല്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ദീപിക വോട്ട് ചെയ്ത ചിത്രങ്ങളും ലഭ്യമാണ്.ഫലത്തില്‍ ദീപികയുടെ പൗരത്വത്തെ പറ്റിയുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

നടന്‍ അക്ഷയ്കുമാറിന്റെ ജന്മദേശം പഞ്ചാബിലെ അമൃത്സര്‍ ആണെങ്കിലും താരത്തിന് കനേഡിയന്‍ പൗരത്വമാണ് ഇപ്പോള്‍ ഉള്ളത്. നടി ആലിയ ഭട്ട് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടാണ് കൈവശം വെച്ചിരിക്കുന്നത്. കത്രീന കൈഫ് ജനിച്ചത് ഹോങ്കോങ്ങിലാണെങ്കിലും ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന് ഉടമയാണ്. നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ശ്രീലങ്കന്‍ പൗരത്വമാണ്.നദി നര്‍ഗീസ് ഫക്രിയുടേത് അമേരിക്കന്‍ പാസ്‌പോര്‍ട്ടുമാണ്. അതിനാല്‍ ഇവര്‍ക്കൊന്നും ഈ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനാകില്ല.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT