Election

കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ, നേമത്ത് മുരളീധരൻ മൂന്നാം സ്ഥാനത്ത്; മനോരമ ന്യൂസ്– വിഎംആർ എക്സിറ്റ് പോൾ ഫലം

തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിൽ ശോഭ സുരേന്ദ്രന്‍ ചരിത്രം കുറിക്കുമെന്ന് മനോരമ ന്യൂസ്– വിഎംആർ എക്സിറ്റ് പോൾ ഫലം. 2.80% കൂടുതല്‍ വോട്ടോടെ കടകംപള്ളി സുരേന്ദ്രനെ അട്ടിമറിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാവില്ലെന്നാണ് സര്‍വേ പറയുന്നത്. 2.80% മാർജിനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശോഭ അട്ടിമറിക്കുമെന്നാണ് പ്രവചനം. യുഡിഎഫിലെ ഡോ. എസ്.എസ്.ലാലിന് കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തെത്തിയ എം.എ.വാഹിദിന്റെ പ്രകടനം പോലും ആവര്‍ത്തിക്കാനായില്ലെന്ന് സര്‍വേ പറയുന്നു.

വട്ടിയൂര്‍ക്കാവില്‍ സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്തിന് വിജയമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. ഈ മണ്ഡലത്തിൽ ബിജെപിയുടെ വോട്ട് കുറയും. യുഡിഎഫാണ് രണ്ടാമത്. 4.50 % മാര്‍ജിനില്‍ സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്ത് മണ്ഡലം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോൾ പറയുന്നു‍.

തിരുവനന്തപുരത്ത് വി.എസ്.ശിവകുമാറിനെ ആന്റണി രാജു അട്ടിമറിക്കുമെന്ന് എക്സിറ്റ് പോള്‍ പറയുന്നു. 2.40% അധികം വോട്ട് ആന്റണി രാജു നേടാന്‍ സാധ്യതയുണ്ട്. നടന്‍ കൃഷ്ണകുമാറിനെ മത്സരിപ്പിച്ച ബിജെപിക്ക് വോട്ടു കുറയുമെന്നും പ്രവചനം വ്യക്തമാക്കുന്നു. എൻഡിഎ 20.20% വോട്ട് മാത്രമാണ് നേടുന്നത്.

ബിജെപിക്ക് നേമം നഷ്ട്ടമാകുമെന്നാണ് എക്സിറ്റ് പോളിലെ പ്രവചനം. വി.ശിവന്‍കുട്ടി (എല്‍ഡിഎഫ്) 7.60% അധികവോട്ടോടെ മണ്ഡ‍ലം തിരിച്ചുപിടിക്കുമെന്ന് എക്സിറ്റ് പോള്‍ പറയുന്നു. ബിജെപിക്ക് 15% വോട്ട് വരെ കുറയും, കെ.മുരളീധരന്റെ വോട്ട് 15% കൂടുമെന്നും പ്രവചനം പറയുന്നു.

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

SCROLL FOR NEXT