Election

ഇ ശ്രീധരന്റെ കാൽ കഴുകിയും കാലിൽ വീണും വോട്ടർമാർ, വ്യാപക വിമർശനം

ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾക്കെതിരെ വ്യാപക വിമർശനം. ഇ ശ്രീധരനെ വോട്ടർമാർ മാലയിട്ട് സ്വീകരിച്ച് മുട്ടുകുത്തി വണങ്ങുന്നതും, കാലു കഴുകി സ്വീകരിക്കുന്ന ചിത്രങ്ങളുമാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമായത്

സ്ത്രീകളുള്‍പ്പെടെ ഇ ശ്രീധരനെ കാല്‍തൊട്ടു വണങ്ങുന്നത് ചിത്രങ്ങളില്‍ കാണാം.ജാതീയതയും സവര്‍ണമനോഭാവവുമാണ് സ്ഥാനാര്‍ത്ഥിയെ കാല്‍തൊട്ട് വണങ്ങുന്ന ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നതെന്നാണ് വിമർശനം. മാംസം കഴിക്കുന്നവരെ ഇഷ്ടമല്ലെന്ന ഇ ശ്രീധരന്റെ പ്രസ്താവനയും നേരത്തെ വിവാദമായിരുന്നു.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ഇ ശ്രീധരന്‍ മണ്ഡലത്തില്‍ നിലവില്‍ സജീവമാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി പാലക്കാടിനെ മാറ്റുമെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. പാലക്കാട് മണ്ഡലത്തില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. പ്രായക്കൂടുതല്‍ ഒരു പ്രശ്നമല്ലെന്നും കൂടുതല്‍ പ്രായമായാൽ കൂടുതല്‍ അനുഭവസമ്പത്താണെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT