Election

മൂന്നാംസ്ഥാനത്തല്ലാതെ ബിജെപിക്ക് എത്തില്ല, വര്‍ഗ്ഗീയതയും വിദ്വേഷവും ഇവിടെ വിലപ്പോകില്ല: പിണറായി വിജയന്‍ 

THE CUE

കേരളത്തില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫുമായിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു മണ്ഡലത്തിലും മൂന്നാം സ്ഥാനത്തല്ലാതെ ബിജെപിക്ക് എത്താന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ചിലരുടെ അതിമോഹം തകര്‍ന്നടിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരേന്ത്യയില്‍ വംശഹത്യയും വര്‍ഗ്ഗീയ കലാപവും നടത്തിയവര്‍ ഇവിടെ വന്ന് റോഡ് ഷോ നടത്തി ജനങ്ങളെ പാട്ടിലാക്കാമെന്ന് കരുതി. അവര്‍ക്ക് തിരിച്ചടി ലഭിക്കും.

ഇടത് മുന്നണിക്ക് കൂടുതല്‍ വോട്ടര്‍മാരുടെ പിന്തുണ ലഭിക്കും. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പ് വോട്ട് നേടാന്‍ കഴിയുമെന്ന ചിലരുടെ മോഹം തകര്‍ന്നടിയുകയാണ്.

രാജ്യത്ത് ബിജെപിയെ നേരിടുകയാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ കാര്യങ്ങള്‍ പോലും പറഞ്ഞില്ല.

പ്രചരണ കാലയളവില്‍ പ്രശ്‌നങ്ങളുണ്ടാക്കാതെ സംയമനം പാലിച്ച ജനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്. വോട്ടെടുപ്പ് ദിവസവും അത് തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

വോട്ടിങ് യന്ത്രത്തകരാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തില്‍ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. തകരാറില്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഉറപ്പ് വരുത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

'ആട്ടക്കഥ'; ഒരു ദുരൂഹ സാഹചര്യത്തിൽ' പുതിയ ഗാനം ശ്രദ്ധ നേടുന്നു

ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായി "പേട്രിയറ്റ്" വിഷു സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ആഗോള റിലീസ് മെയ് 1 ന്

മലയാളസിനിമയുടെ ബദൽ ചരിത്രം എഴുതുന്ന പെൺതിര

സ്റ്റാഫ് റൂം എന്നത് ഒരു സവര്‍ണ്ണ ജാതിക്കോളനിയാണ്, അവര്‍ണ്ണ കുട്ടികളെ അവര്‍ ആക്രമിക്കുകയാണ്

ദളിതര്‍ക്കും ആദിവാസികള്‍ക്കും നീതി കൊടുക്കാത്ത ഒരു സമൂഹം വികസിത സമൂഹമല്ല

SCROLL FOR NEXT