Around us

'നിയന്ത്രിച്ചത് ബിനീഷ്', അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ.ഡി.

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അനൂപിനെ ബിനാമിയാക്കി ബിനീഷ് നിരവധി ബിസിനസുകള്‍ ചെയ്തിരുന്നതായും ഇ.ഡി. പറയുന്നു.

ബംഗളൂരുവിലെ ഇടപാടുകള്‍ കേരളത്തിലിരുന്നാണ് ബിനീഷ് നിയന്ത്രിച്ചിരുന്നത്. അനൂപിന്റെ ലഹരി ഇടപാടുകള്‍ ബിനീഷിന് അറിയില്ലെന്ന് പറയുന്നത് വിശ്വാസ യോഗ്യമല്ല. അറസ്റ്റിന് തൊട്ടുമുമ്പും അനൂപ് ബിനീഷിനെ വിളിച്ചിരുന്നുവെന്നും ഇ.ഡി. വ്യക്തമാക്കി.

സിനിമ-രാഷ്ട്രീയ മേഖലയില്‍ വന്‍ സ്വാധീനമുള്ളയാളാണ് ബിനീഷ്. വലിയതോതില്‍ പണം കൈമാറിയിട്ടുണ്ട്. ലഹരി ഇടപാടിനായി അനൂപിന് പണം നല്‍കിയ അക്കൗണ്ടുകളെല്ലാം ബിനീഷിന്റെ അറിവിലുള്ളതാണെന്നും ഇ.ഡി. പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിനീഷിനെയും അനൂപിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ ഇ.ഡി. ആരംഭിച്ചിട്ടുണ്ട്. നാല് ദിവസത്തേക്കാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി. ലഹരിമരുന്ന് കേസില്‍ വ്യാഴാഴ്ചയാണ് ഇ.ഡി. ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ED Says Anoop Is Benami Of Bineesh Kodiyeri

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT