Around us

ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വേണ്ടിയുള്ള പോരാട്ടം; സാമ്പത്തിക നോബല്‍ പുരസ്‌കാരം അഭിജിത്ത് ബാനര്‍ജിയടക്കം മൂന്ന് പേര്‍ക്ക് 

THE CUE

2019ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജനായ അഭിജിത്ത് ബാനര്‍ജി അടക്കം മൂന്ന് പേര്‍ക്ക്. സാമ്പത്തിക ശാസ്ത്രജ്ഞരായ എസ്തര്‍ ഡുഫ്‌ളോ, മൈക്കള്‍ ക്രെമര്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍. അഭിജിത്ത് ബാനര്‍ജിയുടെ പങ്കാളിയാണ് എസ്തര്‍ ഡഫ്‌ലോ.

ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വേണ്ടിയുള്ള പുതിയ പരീക്ഷണ പദ്ധതികള്‍ക്കാണ് പുരസ്‌കാരം. ഇവരുടെ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തി. രണ്ട് പതിറ്റാണ്ടിനുള്ളില്‍, അവരുടെ പുതിയ പരീക്ഷണങ്ങള്‍ വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റി മറിച്ചുവെന്നും നോബേല്‍ കമ്മറ്റി പറഞ്ഞു.

കൊല്‍ക്കത്തയാണ് അഭിജിത്ത് ബാനര്‍ജിയുടെ ജന്മദേശം. മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിലവില്‍ പ്രൊഫസറാണ്. ജെഎന്‍യു, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഫ്രാന്‍സുകാരിയായ എസ്തര്‍ ഡഫ്‌ലോയെ പങ്കാളിയാക്കി. സാമ്പത്തിക ശാസ്ത്ര നോബേല്‍ ലഭിക്കുന്ന ആദ്യ ദമ്പതികള്‍ എന്ന റെക്കോര്‍ഡും ഇവര്‍ക്ക് സ്വന്തമായി. അമര്‍ത്യ സെന്നിന് ശേഷം നോബേല്‍ പുരസ്‌കാരം ലഭിക്കുന്ന ഇന്ത്യന്‍ വംശജനായി അഭിജിത്ത് ബാനര്‍ജി മാറി.

മൈക്കള്‍ കെമര്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല അധ്യാപകനാണ്. 'വേള്‍ഡ് ടീച്ച്' എന്ന പദ്ധതിയുടെ സ്ഥാപകനും പ്രസിഡന്റുമാണ് അദ്ദേഹം.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT