Around us

പാലാരിവട്ടം പാലവും പ്രചാരണ വിഷയം; കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇ.ശ്രീധരന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാരിവട്ടം പാലവും പ്രചരണ വിഷയമാകുമെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു.കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരും. മത്സരിക്കുന്നത് എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല. ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനം.

രാഷ്ട്രീയക്കാരനായല്ല ടെക്‌നോക്രാറ്റെന്ന നിലയിലായിരിക്കും പ്രവര്‍ത്തനം. ഡിജിറ്റല്‍ സന്ദേശങ്ങളിലൂടെയാകും ജനങ്ങളെ സമീപിക്കുക. വീടുകള്‍ കയറിയുള്ള പ്രചരണം ഉണ്ടാകില്ലെന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കി. താമസിക്കുന്ന പൊന്നാനിക്ക് സമീപത്തെ മണ്ഡലങ്ങളിലാണ് മത്സരിക്കാന്‍ താല്‍പര്യമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

പാലാരിവട്ടം പാലം അടുത്ത ദിവസം സര്‍ക്കാരിന് കൈമാറുമെന്ന് ഇ.ശ്രീധരന്‍. പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഡി.എം.ആര്‍.സി യൂണിഫോമിലുള്ള അവസാനദിവസമാണിത്. തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കുന്നതിന് മുമ്പ് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവെയ്ക്കുമെന്ന് ഇ.ശ്രീധരന്‍ അറിയിച്ചു.

പാലത്തിന്റെ പണി നാളെ പൂര്‍ത്തിയാകും. ഭാരപരിശോധന റിപ്പോര്‍ട്ട് ഇന്ന് കൈമാറും. പാലം തുറന്ന് കൊടുക്കുന്നത് ഏപ്പോഴാണെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT