Around us

'പാലാരിവട്ടം പാലം നിര്‍മ്മിക്കാന്‍ പണം നല്‍കേണ്ട'; ബാങ്കിലുള്ള 17.4 കോടി ഉപയോഗിച്ച് നിര്‍മ്മിക്കാമെന്ന് ഇ ശ്രീധരന്‍

പാലാരിവട്ടം പാലം പൊളിച്ച് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് പണം നല്‍കേണ്ടെന്ന് ഇ ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഡിഎംആര്‍സി നിര്‍മ്മിച്ച കൊച്ചിയിലെ മറ്റ് പാലങ്ങള്‍ക്കായി എസ്റ്റിമേറ്റിനേക്കാള്‍ കുറഞ്ഞ തുക മാത്രമാണായതെന്നും, ഇതില്‍ നിന്ന് ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഈ തുക ഉപയോഗിച്ച് പാലം നിര്‍മ്മിക്കാനാണ് തീരുമാനം.

പാലം പൊളിച്ചുപണിയാമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും അടക്കം ഇ ശ്രീധരനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഡിഎംആര്‍സി കൊച്ചിയിലെ പ്രവര്‍ത്തനം ഈ മാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇതിനുള്ള ബുദ്ധിമുട്ട് അറിയിച്ചുവെങ്കിലും പിന്നീട് പാലാരിവട്ടം പാലം നിര്‍മ്മാണ ചുമതല കൂടി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനങ്ങള്‍ക്കും നാടിനും വേണ്ടി ഈ ചുമതല ഏറ്റെടുക്കുകയാണെന്ന് ഇ ശ്രീധരന്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരാഴ്ചക്കകം തന്നെ നിര്‍മ്മാണം ആരംഭിക്കുമെന്നും, 9 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ ശ്രീധരന്‍ പാലം നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT