Around us

മന്ത്രി ഇ പി ജയരാജന് കൊവിഡ്; പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മന്ത്രി ഇ പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മന്ത്രി ഇ പി ജയരാജന്‍.

കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ പി ജയരാജന്‍. കൊവിഡ് ബാധിച്ച് ധനമന്ത്രി തോമസ് ഐസക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തോമസ് ഐസക്കിനൊപ്പം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ മന്ത്രി ഇ പി ജയരാജന്‍ പങ്കെടുത്തിരുന്നു. തോമസ് ഐസക്കിന് രോഗം സ്ഥിരീകരിച്ചതോടെയാണ് നിരീക്ഷണത്തില്‍ പോയത്.

മന്ത്രി ഇ പി ജയരാജന് രോഗലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളും ഇല്ല. ഡോക്ടര്‍മാര്‍ വീട്ടിലെത്തി ശ്രവ പരിശോധന നടത്തുകയായിരുന്നു.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT