Around us

കരിങ്കല്‍ ഖനനം: ഭൂപതിവ് ചട്ട ഭേദഗതിയേച്ചൊല്ലി വാക്‌പോര്; ചെന്നിത്തലയെ തള്ളി ഇ ചന്ദ്രശേഖരനും ഇ പി ജയരാജനും 

THE CUE

കരിങ്കല്‍ ഖനനാനുമതിയില്‍ പരസ്പരം പഴിചാരി ഭരണ പ്രതിപക്ഷ വാക്‌പോര്. 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തത് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിന് വേണ്ടിയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

മാര്‍ച്ചില്‍ മന്ത്രിസഭ താമസത്തിനും കൃഷിക്കുമായി പതിച്ച് നല്‍കിയ ഭൂമിയില്‍ പാറ ഖനനത്തിന് അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. മഹാപ്രളയത്തിന് ശേഷം 119 ക്വാറികള്‍ക്ക് അനുമതി നല്‍കിയതിന്റെ രേഖകള്‍ സര്‍ക്കാര്‍ പുറത്തു വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മഹാപ്രളയത്തിന് ശേഷം 119 ക്വാറികള്‍ക്ക് അനുമതി നല്‍കിയതിന്റെ രേഖകള്‍ സര്‍ക്കാര്‍ പുറത്തു വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്തെത്തി. 1964 ലെ നിയമം ഭേദഗതി ചെയ്ത് ക്വാറിക്ക് അനുമതി കൊടുക്കാന്‍ തീരുമാനം എടുത്തിട്ടില്ല. നിയമം ഭേദഗതി ചെയ്യാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറാണ് നടപടി സ്വീകരിച്ചിരുന്നത്. അത് തടഞ്ഞത് താനാണെന്നും റവന്യുമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി ഇ പി ജയരാജന്‍ പ്രതികരിച്ചു. ചട്ടങ്ങളെല്ലാം പാലിച്ചാണ് ക്വാറികള്‍ക്ക് അനുമതി നല്‍കിയത്. രമേശ് ചെന്നിത്തല കാടടച്ച് വെടിവെയ്ക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

പട്ടയഭൂമി വില്‍ക്കാനും പണയം വയ്ക്കാനുമുള്ള വിലക്കാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിയത്. പട്ടയം ലഭിക്കാനുള്ള വരുമാന പരിധിയും മാറ്റിയിരുന്നു. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് ഇതിനുള്ള നീക്കം ആരംഭിച്ചത്. പ്രതിപക്ഷത്തായിരുന്ന സിപിഎമ്മും സിപിഐയും ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ പരിഗണിച്ചതിലും കൂടുതല്‍ ഇളവുകള്‍ ഇടതു സര്‍ക്കാര്‍ നല്‍കിയെന്നും ആരോപണമുയര്‍ന്നിരുന്നു. കൈവശമുള്ള ഭൂമിക്ക് പട്ടയം ലഭിച്ചാല്‍ ഉടനെയും വില്‍ക്കാനും സര്‍ക്കാര്‍ നല്‍കിയ ഭൂമി 12 വര്‍ഷം കഴിയുമ്പോഴും വില്‍ക്കാമെന്നും ഭേദഗതിയുണ്ടായി. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനാണ് ഭേദഗതി ചെയ്യുന്നതെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

പോസ്റ്റിന് താഴെ ചെന്നൈ അധോലോകം എന്ന് കമന്റ്, രസകരമായ മറുപടിയുമായി വിനീത്, ഇത്തവണ ചെന്നൈ ഇല്ലെന്ന് ഉറപ്പിക്കാം

ഫോബ്സ് മാസികയുടെ ലിസ്റ്റിൽ ഇടം നേടിയതും ബിഎംഡബ്ല്യു സ്വന്തമാക്കിയതിന് പിന്നിലും വലിയൊരു കഥയുണ്ട്: ചൈതന്യ പ്രകാശ്

കയ്യടിപ്പിച്ച് ജൂനിയേഴ്സും സീനിയേഴ്സും, അടിമുടി പൊട്ടിച്ചിരിയുമായി ദേവദത്ത് ഷാജിയുടെ 'ധീരൻ'

വിമര്‍ശനം ആകാം, പക്ഷെ, എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും: വിധു പ്രതാപ്

'ജാനകിയുടെ ശബ്ദമാണ് ഇനി ഇവിടെ മുഴങ്ങേണ്ടത്', "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള"യുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT