Around us

‘മതനിരപേക്ഷതയും ജനാധിപത്യവും തുല്യതയും ജന്മാവകാശം’; തകര്‍ക്കാനുള്ള ഏത് ശ്രമത്തെയും ചെറുക്കണമെന്ന് ദുല്‍ഖര്‍  

THE CUE

പൗരത്വ നിയമത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മതനിരപേക്ഷതയും ജനാധിപത്യവും തുല്യതയും നമ്മളുടെ ജന്മാവകശമാണെന്നും അത് തകര്‍ക്കാനുള്ള ഏത് ശ്രമത്തിനെയും ചെറുക്കണമെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യയുടെ ഭൂപടത്തിനൊപ്പം ഈ അതിരുകള്‍ക്കപ്പുറത്ത് നമ്മളെയെല്ലാവരും ഇന്ത്യന്‍ എന്നാണ് വിളിക്കുന്നതെന്ന് എഴുതിയിരിക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മതനിരപേക്ഷത എന്നും നിലനില്‍ക്കട്ടെ, നമുക്ക് ഒരുമിച്ച് നില്‍ക്കാം എന്നിങ്ങനെയാണ് ഹാഷ് ടാഗ്.

മതനിരപേക്ഷതയും ജനാധിപത്യവും തുല്യതയും നമ്മളുടെ ജന്മാവകശമാണ്. അത് തകര്‍ക്കാനുള്ള ഏത് ശ്രമത്തിനെയും ചെറുക്കണം., എങ്കിലും നമ്മളുടെ പാരമ്പര്യം അഹിംസയാണെന്ന് ഓര്‍ക്കുക, നല്ലൊരു ഇന്ത്യക്കായി സമാധാനപരമായി പ്രതിഷേധിക്കാം.
ദുല്‍ഖര്‍ സല്‍മാന്‍

പൗരത്വനിയമത്തിനും വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച ഡല്‍ഹി പൊലീസ് നടപടിക്കുമെതിരെ മലയാളത്തിലെ യുവതാരങ്ങള്‍ രംഗത്തെത്തിയിരുന്നു. വിപ്ലവം എല്ലായ്പ്പോഴും നമ്മില്‍ നിന്നാണ് ഉയിര്‍ക്കുന്നതെന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ടൊവീനോ തോമസ് പറഞ്ഞു. ഹാഷ്ടാഗ് ക്യാംപെയ്‌നുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ ചൂണ്ടിക്കാട്ടി. ഇന്ത്യ നിന്റെ തന്തയുടെതല്ല എന്നായിരുന്നു അമല പോള്‍ കുറിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന ശബ്ദം നടി പാര്‍വതി തിരുവോത്തിന്റേ ആയിരുന്നു. പ്രധാന താരങ്ങള്‍ അടക്കം നിശബ്ദത പാലിച്ചപ്പോള്‍ നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം. ജാമിയ മില്ലിയയിലെ പൊലീസ് അതിക്രമത്തിനെതിരെയും പാര്‍വതി പ്രതികരിച്ചു. ജാമിയയും അലിഗഡും, ഇത് ഭീകതയാണെന്ന് പൊലീസ് വേട്ടയുടെ വീഡിയോ റീട്വീറ്റ് ചെയ്ത് പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. റാണാ അയ്യൂബിന്റെ ട്വീറ്റും വീഡിയോയും പങ്കുവച്ചായിരുന്നു പ്രതികരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT