Around us

ആയുര്‍വേദത്തെ അന്വേഷിച്ച് ലോകത്തെ കോട്ടക്കലില്‍ എത്തിച്ച മഹാന്‍ ; ആയുര്‍വേദ കുലപതി ഡോ.പി.കെ വാര്യര്‍ അന്തരിച്ചു

കോട്ടക്കല്‍: ലോക പ്രശസ്ത ആയുര്‍വേദ വൈദ്യന്‍ ഡോ.പി.കെ വാര്യര്‍ അന്തരിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹത്തിന്റെ നൂറാം ജന്മദിനം. ജന്മദിനാഘോഷത്തിന്റെ സമയത്ത് കൊവിഡ് ബാധിതനായിരുന്നു പി.കെ വാര്യര്‍. പിന്നീട് കൊവിഡ് മുക്തി നേടിയെങ്കിലും മൂത്രത്തിലെ അണുബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആയുര്‍വേദത്തിന് ശാസ്ത്രീയ മുഖം നല്‍കിയ പ്രതിഭ എന്ന നിലയിലാണ് അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്.

കോട്ടക്കലിനെ ആഗോള പ്രശസ്തമായ ആയുര്‍വേദ സ്ഥാപനമാക്കി മാറ്റിയതില്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ് വാര്യരുടെ അനന്തരവനാണ് പി.കെ വാര്യര്‍. സ്മൃതി പര്‍വ്വം എന്ന അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കരാം ലഭിച്ചിട്ടുണ്ട്.

1999ല്‍ പത്മശ്രീയും, 2009ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 67 വര്‍ഷമായി കോട്ടക്കല്‍ ആര്യവൈദ്യശാലയെ നയിക്കുന്നത് അദ്ദേഹമായിരുന്നു. എന്‍ജിനീയറാകാന്‍ ആഗ്രഹിച്ച പി.കെ വാര്യര്‍ പിന്നീട് കുടുംബത്തിന്റെ വൈദ്യപാരമ്പര്യം തന്നെ പിന്തുടരുകയായിരുന്നു. രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരമുള്‍പ്പെടെ വിവിഐപികള്‍ അദ്ദേഹത്തെ തേടി മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ എത്തിയിരുന്നു.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT