Around us

ഐ.സി.യു വാര്‍ഡില്‍ അനാസ്ഥയുണ്ടായെന്ന് പൊലീസിന് മുന്നിലും ആവര്‍ത്തിച്ച് ഡോ.നജ്മ

കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐ.സി.യു വാര്‍ഡില്‍ അനാസ്ഥയുണ്ടായെന്ന വാക്കുകളില്‍ ഉറച്ച് ഡോ.നജ്മ. പൊലീസിന് നല്‍കിയ മൊഴിയിലും നജ്മ ഇക്കാര്യം ആവര്‍ത്തിച്ചു. ഡോ.നജ്മയുടെയും മെഡിക്കല്‍ കോളേജ് അധികൃതരുടെയും മൊഴി പൊലീസ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നു.

ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരില്‍ ചിലരുടെയും മൊഴിയാണ് കളമശേരി സിഐയുടെ നേതൃത്വത്തിലുളള സംഘം മെഡിക്കല്‍ കോളജിലെത്തി രേഖപ്പെടുത്തിയത്. ഡോ. നജ്മയുടെ മൊഴി കളമശേരി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചാണ് രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂറിലധികം മൊഴിയെടുപ്പ് നീണ്ടിരുന്നു. മെഡിക്കല്‍ കോളേജ് ഐ.സി.യു വാര്‍ഡില്‍ അനാസ്ഥയുണ്ടായെന്ന് പൊലീസിനോടും നജ്മ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം സമൂഹമാധ്യമങ്ങളിലുള്‍പ്പടെ തനിക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ കോടതിയെയും ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കുമെന്ന് ഡോ.നജ്മ വ്യക്തമാക്കി.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT