Around us

ഡ്രൈവിങ് ടെസ്റ്റില്ലാതെ ലൈസന്‍സ് പുതുക്കാം; ഇളവുമായി സര്‍ക്കാര്‍ 

THE CUE

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഇളവുമായി സര്‍ക്കാര്‍. മാര്‍ച്ച് 31ന് മുമ്പ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ വാഹനം ഓടിച്ചു കാണിക്കേണ്ട. കേന്ദ്രമോട്ടോര്‍ വാഹന നിയമ ഭേദഗതി അനുസരിച്ച് ഒക്ടോബര്‍ മുതല്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇളവ് പ്രഖ്യാപിച്ചത്. ലൈസന്‍സ് കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം ആകുന്നതിന് മുമ്പേ പുതുക്കല്‍ അപേക്ഷ നല്‍കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേന്ദ്രമോട്ടോര്‍ വാഹന ഭേദഗതി പ്രകാരം, ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ പിഴ നല്‍കി പുതുക്കാന്‍ കഴിയുകയുള്ളൂ. ഒരു വര്‍ഷം കഴിഞ്ഞാല്‍ റോഡ് ടെസ്റ്റ് നടത്തണം. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ലേണേഴ്‌സ്, എട്ട് അല്ലെങ്കില്‍ എച്ച്, റോഡ് ടെസ്റ്റ് എന്നിവയും വേണ്ടിവരും.

പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനമായതിനാല്‍, കേരളത്തില്‍ നിര്‍ദേശം പെട്ടെന്ന് നടപ്പാക്കുക ബുദ്ധിമുട്ടാണെന്നായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിക്ക് എഴുതിയ കത്തില്‍ പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്നാണ് മാര്‍ച്ച് വരെ ഇളവ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച്, ലൈസന്‍സ് കാലാവധി കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുള്ളില്‍ അപേക്ഷഫീസും, പിഴയും അടച്ചാല്‍ ലൈസന്‍സ് പുതുക്കി നല്‍കും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT