Around us

നാടകാചാര്യന്‍ മധുമാഷ് അന്തരിച്ചു

നാടക സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധുമാഷ് അന്തരിച്ചു. കെ കെ മധുസൂദനന്‍ എന്നാണ് യഥാര്‍ത്ഥ പേര്. 73 വയസായിരുന്നു.

കോഴിക്കോട് സഹകരണ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രോഗബാധിതനായി ഒരാഴ്ചയോളം ചികിത്സയിലായിരുന്നു.

അമ്മ, ഇന്ത്യ 1947, ക്രൈം, പടയണി, സ്പാര്‍ട്ടക്കസ്, കലികുല, കറുത്ത വാര്‍ത്ത, സുനന്ദ തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഷട്ടര്‍, ലീല, സംഘഗാനം തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു.

അമ്മ എന്ന നാടകം നൂറ് കണക്കിന് വേദികളില്‍ അവതരിപ്പിച്ചിരുന്നു. വയനാട്ടിലെ കൈനാട്ടി എല്‍.പി സ്‌കൂളില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

ബേപ്പൂര്‍ ഗവ എല്‍.പി സ്‌കൂള്‍, കുറ്റിച്ചിറ ഗവ എല്‍.പി, കൊയിലാണ്ടി മാപ്പിള സ്‌കൂള്‍, കുറ്റിച്ചിറ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ചെറുകുന്ന് ഗവ. യുപി സ്‌കൂള്‍ എന്നിവിടങ്ങളിലും അധ്യാപകനായി പ്രവര്‍ത്തിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT