Around us

വീണിടത്ത് നിന്നു തന്നെ വീണ്ടെടുക്കും, ജനങ്ങള്‍ക്കിടയിലേക്ക് തന്നെ കോണ്‍ഗ്രസ്സിനെ തിരികെ കൊണ്ടുവരുമെന്ന് പി സരിന്‍

തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ച് ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍. ഒരു മെയ് മൂന്നിനാണ് തിരിച്ചറിവുകളിലൂടെയുള്ള യാത്ര തുടങ്ങിവെച്ചത്. ആ യാത്ര തുടരുകയാണ്, വീണിടത്തു നിന്നു തന്നെ വീണ്ടെടുക്കും. ജനങ്ങള്‍ക്കിടയിലേക്ക് തന്നെ കോണ്‍ഗ്രസ്സിനെ തിരികെ കൊണ്ടുവരുമെന്ന് സരിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സരിന്റെ ഫേസ്ബുക് കുറിപ്പ്

ഒരു മെയ് മൂന്നിനാണ് തിരിച്ചറിവുകളിലൂടെയുള്ള, വീണ്ടെടുപ്പിനായുള്ള യാത്ര തുടങ്ങിവെച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ജനപക്ഷ രാഷ്ട്രീയം പറയാന്‍, പുതു തലമുറയുടെ പ്രതീക്ഷകള്‍ കാക്കാന്‍, കോണ്‍ഗ്രസ്സിനെ തിരിച്ചുപിടിക്കാന്‍... ആ യാത്ര തുടരുകയാണ്. വീണിടത്തു നിന്നു തന്നെ വീണ്ടെടുക്കും. ജനങ്ങള്‍ക്കിടയിലേക്ക് തന്നെ കോണ്‍ഗ്രസ്സിനെ തിരികെ കൊണ്ടുവരും..

ഒറ്റപ്പാലത്ത് എല്‍ഡിഎഫിന്റെ കെ പ്രേം കുമാര്‍ 15152 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കെ സരിന് ലഭിച്ചത് 59707 വോട്ടുകളാണ്. സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചയാളാണ് ഡോ. പി സരിന്‍. 2007 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നു എംബിബിഎസ് പൂര്‍ത്തിയാക്കി. തൊട്ടുപിന്നാലെയാണ് സരിന് സിവില്‍ സര്‍വീസ് ലഭിച്ചത് .

2009 ബാച്ച് ഉദ്യോഗസ്ഥനായ സരിന്‍ തിരുവനന്തപുരത്തും കര്‍ണാടകയിലുമായി ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസില്‍ ആറര വര്‍ഷത്തോളം ജോലി ചെയ്തു. ജനസേവകനായി മാറണമെന്ന തീരുമാനത്തില്‍ 2016ല്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ പദവിയിലിരിക്കെയാണ് സരിന്‍ സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്.

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

SCROLL FOR NEXT