Around us

കുടുംബത്തെയും ബന്ധുക്കളെയുമെല്ലാം ബുദ്ധിമുട്ടിച്ച കാര്യം; വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടികൂടിയതില്‍ സന്തോഷമെന്ന് ഡോ. ജോ ജോസഫ്

വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പൊലീസ് പിടികൂടിയതില്‍ സന്തോഷമെന്ന് ഡോ. ജോ ജോസഫ്. സ്ഥാനാര്‍ത്ഥിയെ അവഹേളിക്കുക മാത്രമല്ല കുടുംബത്തെയും ബന്ധുക്കളെയുമെല്ലാം വിഷമിപ്പിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ ചെയ്തപ്പോഴാണ് പ്രതികരിക്കേണ്ടി വന്നതെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ് എപ്പോഴും പറഞ്ഞിരുന്നത് പ്രചരിപ്പിച്ചവരെ മാത്രമാണ് അപ്‌ലോഡ് ചെയ്തവരെ പിടികൂടിയില്ല എന്നായിരുന്നു. പൊലീസ് കൃത്യമായ അന്വേഷണം നടത്തിയെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ഡോ. ജോ ജോസഫിന്റെ വാക്കുകള്‍

പ്രതിപക്ഷം എപ്പോഴും ആരോപിച്ച് കൊണ്ടിരുന്നത് ആരാണോ അപ്‌ലോഡ് ചെയ്തത് അവരെ പിടിച്ചിട്ടില്ല, പ്രചരിപ്പിച്ചവരെ മാത്രം പിടിച്ചുവെന്നായിരുന്നു. കൃത്യമായ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ആ അന്വേഷണത്തിന് ഒടുവില്‍ വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചിരിക്കുകയാണ്. അത് യു.ഡി.എഫിന്റെ പ്രവര്‍ത്തകനാണ് എന്നാണ് മനസിലാക്കിയിരിക്കുന്നത്.

സത്യം പുറത്ത് വരണം. ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം ശിക്ഷിക്കപ്പെടുകയോ സംശയത്തിന്റെ മുനപോലും ഉണ്ടാകാനോ പാടില്ല. വളരെ സന്തോഷമുണ്ട്. കുടുംബത്തെയും ബന്ധുക്കളെയുമൊക്കെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ അവര്‍ക്ക് വിഷമം ഉണ്ടാക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ ചെയ്തപ്പോള്‍ മാത്രമാണ് പ്രതികരിക്കേണ്ടി വന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT