Around us

‘ആ വിരട്ടല്‍ വേണ്ട, ശമ്പളം നല്‍കുന്ന സര്‍ക്കാരിന് വാടക ബുദ്ധിമുട്ടല്ല’ ;സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളോട് മുഖ്യമന്ത്രി 

THE CUE

വിരട്ടല്‍ വേണ്ടെന്ന് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ നടത്താനാകില്ല, എറ്റെടുത്തോളൂവെന്ന് ചില മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനെ വിരട്ടുകയാണ്. ആ വിരട്ടല്‍ വേണ്ട. ആവശ്യമെങ്കില്‍ എയ്ഡഡ് സ്‌കൂളുകള്‍ വാകയ്കയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ശമ്പളം നല്‍കുന്ന സര്‍ക്കാരിന് വാടക നല്‍കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ രീതിയില്‍ പോകുന്നവരെ നേരെയാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കച്ചവട താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയാണ് ബജറ്റ് നിര്‍ദേശം. എയ്ഡഡ് മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ അവിശ്വസിക്കുന്നില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ഇനിയുള്ള അധ്യാപക നിയമനങ്ങള്‍ക്കാണ് സര്‍ക്കാര്‍ അനുമതി തേടേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അദ്ധ്യാപക നിയമനത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്നാണ് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശം. ഇതിനെതിരെ എയ്ഡഡ് മാനേജ്‌മെന്റ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്നതാണ് അനുപാതം.

അപ്പര്‍ പ്രൈമറിയില്‍ 35 വിദ്യാര്‍ത്ഥികല്‍ക്ക് ഒരു അധ്യാപകന്‍ എന്നതുമാണ് ചട്ടം. എന്നാല്‍ ഈ അനുപാതത്തേക്കാള്‍ ഒരു കുട്ടി കൂടിയാല്‍ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കാമെന്ന് വ്യാഖ്യാനിച്ച് മാനേജ്‌മെന്റുകള്‍ നിയമനം നടത്തിപ്പോരുകയാണ്. എഇഒമാരുടെ അനുവാദത്തോടെ നിയമനമാകാം എന്ന പഴുത് ഉപയോഗിച്ചാണിത്. ഇതിന് തടയിടാനാണ് സര്‍ക്കാര്‍ നീക്കം. മതിയായ പരിശോധനയോ ആലോചനയോ ഇല്ലാതെ 18,119 തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 13255 പേര്‍ പ്രൊട്ടക്ടഡ് അധ്യാപകരായി തുടരുമ്പോഴാണ് ഈ നിയമനങ്ങള്‍ നടന്നത്.

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യൂമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT