എം കേളപ്പന്‍   
Around us

‘സ്തൂപം വേണ്ട, കുട്ടികള്‍ക്കും മഹിളാസഖാക്കള്‍ക്കുമായി ഒരിടം മതി’; അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എം കേളപ്പന്റെ കുറിപ്പ്

THE CUE

മരണശേഷം തന്റെ പേരില്‍ പണി കഴിപ്പിക്കേണ്ടത് സതൂപമല്ലെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള ഒരിടമാണെന്നും വ്യക്തമാക്കിക്കൊണ്ട് അന്തരിച്ച മുന്‍ കമ്മ്യൂണിസ്റ്റ് നേതാവ് എം കേളപ്പന്റെ കുറിപ്പ്. ആചാരങ്ങളൊന്നും ഇല്ലാതെ കുളിപ്പിക്കുക പോലും ചെയ്യാതെ തന്റെ മൃതദേഹം സംസ്‌കരിക്കണമെന്ന് സിപിഐഎം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി കത്തില്‍ എഴുതിയിരിക്കുന്നു. ആന്തരിക അവയവയങ്ങള്‍ കേടുവന്നതുകൊണ്ടാണ് ദാനം ചെയ്യാത്തത്. മൃതദേഹം ദഹിപ്പിക്കരുത്. കുഴിച്ചിട്ട സ്ഥലത്ത് മാവോ നെല്ലി മരമോ നട്ടുവളര്‍ത്തണമെന്നും അതിലെ ഫലങ്ങള്‍ കുട്ടികള്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. അലംഘനീയമാക്കേണ്ട ഒരു കുറിപ്പ് എന്ന തലക്കെട്ടോടെയാണ് കത്ത്.

ഇന്നലെയാണ് എം കെ പണിക്കോട്ടി എന്ന എം കേളപ്പന്‍ വാര്‍ദ്ധക്യസഹജങ്ങളായ അസുഖങ്ങളേത്തുടര്‍ന്ന് അന്തരിച്ചത്. 17-ാം വയസില്‍ ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായി അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയും ഒഞ്ചിയം വെടിവെയ്പിന് ശേഷം മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തിന് ഇറങ്ങുകയും ചെയ്തു. വടകരക്കാര്‍ കേളപ്പേട്ടന്‍ എന്നു വിളിച്ച അദ്ദേഹം എഴുത്തുകാരന്‍ കൂടിയായിരുന്നു. നിരവധി നാടന്‍പാട്ടുകളും നാടകങ്ങളും രചിച്ചിട്ടുണ്ട്. കത്തില്‍ ആവശ്യപ്പെട്ടതുപോലെ ആഗ്രഹങ്ങള്‍ ലംഘിക്കാതെയായിരുന്നു മൃതദേഹ സംസ്‌കാരം.

അലംഘനീയമാക്കേണ്ട ഒരു കുറിപ്പ്

ഞാന്‍ എവിടെ വച്ച് മരിച്ചാലും വീട്ടില്‍ സംസ്‌കരിക്കണം. ദഹിപ്പിക്കരുത്, മണ്ണില്‍ കുഴിച്ചിട്ടാല്‍ മതി. കുളിപ്പിക്കാതെ സംസ്‌കരിക്കുന്നതാണ് എനിക്ക്ഏറ്റവും ഇഷ്ടം. ജീവനറ്റ ശരീരം എന്തിന് കുളിപ്പിച്ച് വൃത്തിയാക്കുന്നു. മുറ്റത്ത് കിടത്തിയാല്‍ വിളക്ക് കത്തിക്കരുത്. ചന്ദനതിരി കത്തിക്കാം. അത്ദു ര്‍ഗന്ധം ഒഴിവാക്കുമല്ലോ. ശവമെടുക്കുമ്പോള്‍ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്. കുഴിചുറ്റരുത്. ദഹിപ്പിക്കരുത് എന്ന് പറയുന്നത്, എന്റെ മൃതശരീരം കത്തുന്ന ദുര്‍മണം എന്തിനാണ് മറ്റുള്ളവരെ കൊണ്ട് ശ്വസിപ്പിക്കുന്നത് എന്നഅര്‍ത്ഥത്തിലാണ്.എന്റെ ആന്തരികാവയവങ്ങളൊക്കെ കുറേശ്ശേ കേടുള്ളത് കൊണ്ട് ആണ്ഞാന്‍ അവയവ ദാനങ്ങള്‍ക്ക് തയ്യാറാകാതിരുന്നത്. കാഴ്ചയില്ലാത്ത കണ്ണുകള്‍ പോലും ഫലപ്രദമാവില്ലെന്ന് തോന്നുന്നു. കുഴിച്ചിട്ട സ്ഥലത്ത് ധാരാളം മാങ്ങയുണ്ടാവുന്ന ഒരു മാവോ അല്ലെങ്കില്‍നല്ലയിനം നെല്ലിമരമോ നട്ട് വളര്‍ത്തണം, അതില്‍ ഫലങ്ങളുണ്ടായാല്‍വില്‍ക്കരുത്. കുട്ടികളും മറ്റും അത് ഭുജിക്കട്ടെ. ഒരുവിധ മരണാനന്തര ക്രിയകളും ഉണ്ടാവരുത്. നാല്‍പ്പത്തൊന്നുംഅന്‍പത്തൊന്നും ഒന്നും പാടില്ല. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഒരു തരിമ്പ് പോലും ഉണ്ടാവരുത്. സംസ്‌കരിച്ച സ്ഥലത്തോ വീട്ടിലോ സ്തൂപങ്ങളൊന്നും ഉണ്ടാക്കരുത്. ജനങ്ങളുടെ സഹകരണത്തോടെ ഗയിറ്റിന്റെ തെക്കുഭാഗത്ത് കുട്ടികള്‍ക്ക്‌സമ്മേളിക്കാനും അത്യാവശ്യം മഹിളാസഖാക്കള്‍ക്ക് ഇരുന്ന് സൊള്ളിക്കാനും മറ്റും ഒരു ചെറിയ ഹാള്‍ റോഡിന് സമാനമായി നിര്‍മ്മിച്ച് സ്മാരകമാക്കാം. എന്നോടുള്ള സ്‌നേഹവും ബഹുമാനവും ഒക്കെ കാണിക്കേണ്ടത് ഈ കുറിപ്പ്അന്വര്‍ഥമാക്കികൊണ്ടായിരിക്കണം.''

വിനയപൂര്‍വ്വം എം കെ പണിക്കോട്ടി എന്ന എം കേളപ്പന്‍

'എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി'; ചര്‍ച്ചയായി മോഹന്‍ലാലിന്റെ പ്രസംഗം

ഞാന്‍ അനായാസമായാണ് അഭിനയിക്കുന്നതെന്ന് പലരും പറയുന്നു, എനിക്ക് അഭിനയം അനായാസമായ കാര്യമല്ല; മോഹന്‍ലാല്‍

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

SCROLL FOR NEXT