Around us

'വിജയ് പി നായരെ അറിയില്ല';സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് കലാസംവിധായകന്‍ പ്രേമചന്ദ്രന്‍

വിജയ് പി നായര്‍ എന്ന യൂട്യൂബറെ അറിയില്ലെന്ന് കലാസംവിധായകന്‍ പ്രേമചന്ദ്രന്‍. അങ്ങനെയൊരു വ്യക്തിയെ കണ്ടിട്ടില്ല,കേള്‍ക്കുകയോ നേരത്തേ അറിയുകയോ ചെയ്തിട്ടില്ലെന്നും പ്രേമചന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം മെനഞ്ഞുണ്ടാക്കിയത്. സംഭവവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന കാര്യം ജനങ്ങളുടെ മുന്നില്‍ തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ വ്യക്തികള്‍ക്കെതിരെ മോശമായ കാര്യങ്ങള്‍ കലാസംവിധായകന്‍ പ്രേമചന്ദ്രനാണ് തന്നോട് പറഞ്ഞതെന്ന വിജയ് നായരുടെ ആരോപണം നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു അദ്ദേഹം. വിട്രിക്‌സ് സീന്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയ്ക്കും പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുമെതിരെ വിജയ് പി നായര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇവയെല്ലാം കലാസംവിധായകന്‍ പ്രേമചന്ദ്രന്‍ തന്നോട് പറഞ്ഞതാണെന്നായിരുന്നു ഇയാള്‍ വീഡിയോയില്‍ അവകാശപ്പെട്ടിരുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഇയാളെ കയ്യേറ്റം ചെയ്തിരുന്നു. തിരുവനന്തപുരത്ത് ഇയാള്‍ താമസിക്കുന്ന ലോഡ്ജിലെത്തി മഷിയൊഴിക്കുകയും അടിക്കുകയും മാപ്പ് പറയിക്കുകയും ചെയ്തു. അവകാശപ്പെട്ട പോലെ ഇയാള്‍ക്ക് ഡോക്ടറേറ്റ് ഇല്ലെന്ന് പിന്നീട് വ്യക്തമായി.

പോസ്റ്റിന് താഴെ ചെന്നൈ അധോലോകം എന്ന് കമന്റ്, രസകരമായ മറുപടിയുമായി വിനീത്, ഇത്തവണ ചെന്നൈ ഇല്ലെന്ന് ഉറപ്പിക്കാം

ഫോബ്സ് മാസികയുടെ ലിസ്റ്റിൽ ഇടം നേടിയതും ബിഎംഡബ്ല്യു സ്വന്തമാക്കിയതിന് പിന്നിലും വലിയൊരു കഥയുണ്ട്: ചൈതന്യ പ്രകാശ്

കയ്യടിപ്പിച്ച് ജൂനിയേഴ്സും സീനിയേഴ്സും, അടിമുടി പൊട്ടിച്ചിരിയുമായി ദേവദത്ത് ഷാജിയുടെ 'ധീരൻ'

വിമര്‍ശനം ആകാം, പക്ഷെ, എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും: വിധു പ്രതാപ്

'ജാനകിയുടെ ശബ്ദമാണ് ഇനി ഇവിടെ മുഴങ്ങേണ്ടത്', "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള"യുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT