Around us

‘ഫലം നെഗറ്റീവ്’; ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ഇല്ല 

THE CUE

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് 19 വൈറസ് ബാധയില്ലെന്ന് പരിശോധനാ ഫലം. റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടു. കോവിഡ് ബാധയുണ്ടോ എന്ന് പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ട്രംപിനൊപ്പം കഴിഞ്ഞ ദിവസം ഫ്‌ളോറിഡയില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത ബ്രസീലിയന്‍ പ്രസിഡന്റിന്റെ മാധ്യമ വിഭാഗം മേധാവി ഫാബിയോ വജ്ഗാര്‍ടന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ വൈറ്റ് ഹൗസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ട്രംപ് പരിശോധനയ്ക്ക് തയ്യാറായത്.

അമേരിക്കയില്‍ കോവിഡ് ബാധിച്ച് അന്‍പതു പേരാണ് മരിച്ചത്. 2836 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ലോകത്താകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5800 കടന്നു. 156098 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

SCROLL FOR NEXT