Around us

‘ട്രംപിനോട് കടുത്ത ആരാധന’; ആറടി ഉയരമുള്ള പ്രതിമ പണിത് നിത്യപൂജയും, ഉപവാസവും 

THE CUE

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരില്‍ കാണണമെന്ന ആഗ്രഹവുമായി തെലങ്കാന സ്വദേശി ബസ കൃഷ്ണ. ട്രംപിന്റെ കടുത്ത ആരാധകനായ ഇയാള്‍ വീട്ടില്‍ പണിതിരിക്കുന്ന പ്രതിമയില്‍ ദിവസേന പൂജയും പ്രാര്‍ത്ഥനയും നടത്താറുണ്ട്. ആറടി ഉയരത്തിലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിമ പണിതിരിക്കുന്നത്. താന്‍ ദൈവത്തെ പോലെ കാണുന്ന ട്രംപിനെ നേരില്‍ കാണാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കൃഷ്ണ കേന്ദ്രസര്‍ക്കാരിന് കത്തും നല്‍കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യ-അമേരിക്ക ബന്ധം ശക്തമായി തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് കൃഷ്ണ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ട്രംപിന്റെ ദീര്‍ഘായുസിന് വേണ്ടി ഞാന്‍ എല്ലാ വെള്ളിയാഴ്ചകളിലും ഉപവാസം അനുഷ്ടിക്കാറുണ്ട്. ജോലി തുടങ്ങുന്നതിന് മുമ്പ് അദ്ദേഹത്തില്‍ ചിത്രത്തില്‍ നോക്കി പ്രാര്‍ത്ഥിക്കും. അദ്ദേഹത്തെ ഒരു തവണയെങ്കിലും കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും കൃഷ്ണ പറഞ്ഞു.

15പേര്‍ ചേര്‍ന്നാണ് കൃഷ്ണയുടെ വീട്ടില്‍ ട്രംപിന്റെ പ്രതിമ പണിതത്. ട്രംപിനോടുള്ള ആരാധന മൂലം നാട്ടുകാര്‍ ഇയാളെ ട്രംപ് കൃഷ്ണ എന്നാണ് വിളിക്കുന്നത്. ഇയാളുടെ വീട് അറിയപ്പെടുന്നത് ട്രംപ് ഹൗസ് എന്നും.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT