Around us

ഡല്‍ഹി കലാപം: മരണം 10; ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമെന്ന് ട്രംപ്

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. അഞ്ച് പേരാണ് ചൊവ്വാഴ്ച മരിച്ചത്. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലയിടങ്ങളിലും സംഘര്‍ഷം തുടരുകയാണ്. നൂറുകണക്കിന് കടകളും വാഹനങ്ങളും കത്തിച്ചതായാണ് റിപ്പോര്‍ട്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്നലെ പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ 10 പേര്‍ മരിച്ചെന്ന് ജിടിബി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് സുനില്‍ കുമാര്‍ അറിയിച്ചു. 150 പേര്‍ ചികിത്സയിലുണ്ട്. കലാപം നിയന്ത്രിക്കാന്‍ ഡല്‍ഗി പൊലീസ് ശ്രമിക്കാതിരുന്നത് സ്ഥിതി വഷളാകാന്‍ ഇടയാക്കി. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാണ് സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ കഴിയാത്തതെന്ന് ഡല്‍ഹി പൊലീസ് ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ട് നല്‍കി.

ദില്ലി കലാപം ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. അക്രമങ്ങളെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് മോദി ഉറപ്പ് നല്‍കിയാതായും ട്രംപ് അറിയിച്ചു.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT