Around us

പുടിൻ 'സ്മാർട്ട് 'തന്നെ; അമേരിക്കൻ പ്രസിഡന്റ് ഞാനായിരുന്നെങ്കിൽ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നുവെന്ന് ട്രംപ്

യുക്രൈൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നേരത്തെ വ്ളാഡ്മിർ പുടിൻ സ്മാർട്ടാണെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വലിയ വിവാദത്തിലായിരുന്നു. എന്നാൽ താൻ പറഞ്ഞത് ശരി തന്നെയാണെന്നും യഥാർത്ഥ പ്രശ്നം നമ്മുടെ നേതാക്കന്മാരെ ഒന്നിനും കൊള്ളില്ല എന്നതാണെന്നും ട്രംപ്.

'കഴിഞ്ഞ ദിവസം എന്നോട് ചില റിപ്പോർട്ടർമാർ പ്രസിഡന്റ് പുടിൻ സ്മാർട്ടാണെന്ന് ഞാൻ കരുതുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. തീർച്ചയായും സ്മാർട്ടാണെന്നാണ് ഞാൻ പറഞ്ഞത്. എനിക്ക് സത്യം പറയാനാണിഷ്ടം', ട്രംപ് പറഞ്ഞു. എന്നാൽ യഥാർത്ഥ പ്രശ്നം പുടിൻ സ്മാർട്ടാണോ അല്ലയോ എന്നതല്ല നമ്മുടെ നേതാക്കന്മാർ ഒന്നിനും കൊള്ളില്ല എന്നതാണെന്നും ട്രംപ്.

കഴിഞ്ഞ ആഴ്ച പുടിനെ സ്മാർട്ട് എന്ന് പ്രശംസിച്ച ട്രംപ് അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ജീനിയസ് ആണെന്നും പറഞ്ഞിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

2020ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന വാദവും ട്രംപ് ആവർത്തിച്ചു. താനായിരുന്നു പ്രസിഡന്റ് പദവിയിൽ ഉള്ളതെങ്കിൽ ഒരിക്കലും ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്നും ട്രംപ്. ട്രംപിന്റെ പ്രസം​ഗത്തിനെതിരെ ഡെമോക്രാറ്റിക് പാർട്ടി രൂക്ഷ വിമർശനം ഉന്നയിച്ചു.

അഫ്​ഗാനിൽ നിന്നുള്ള യു.എസ് നേനയുടെ പിന്മാറ്റം അധിനിവേശം നടത്താൻ പുടിന് ധൈര്യം നൽകിയതെന്നും ട്രംപ് പറഞ്ഞു. ലോകത്തിന് മുന്നിൽ അമേരിക്കയുടെ ബലഹീനത വെളിപ്പെടുകയാണെന്നും യുക്രൈൻ-റഷ്യ പ്രതിസന്ധിക്കിടെ ട്രംപ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT