Around us

ചില പ്രതിസന്ധിയുണ്ട്; തൃക്കാക്കരയില്‍ യുഡിഎഫ് ഭൂരിപക്ഷം കുറയുമെന്ന് ഡൊമനിക് പ്രസന്റേഷന്‍

തൃക്കാക്കരയില്‍ ഭൂരിപക്ഷം കുറയുമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഡൊമനിക് പ്രസന്റേഷന്‍. പ്രതിസന്ധിയുണ്ടെങ്കിലും യു.ഡി.എഫ് തന്നെ വിജയിക്കുമെന്നും ഡൊമനിക് പ്രസന്റേഷന്‍ കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ പോളിങ്ങ് കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് ഡൊമനിക് പ്രസന്റേഷന്റെ പ്രതികരണം.

'' ഈ തെരഞ്ഞെടുപ്പ് കൊണ്ട് സര്‍ക്കാര്‍ മാറുന്നില്ല. മറ്റ് രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാവുന്നില്ല. അതിനാല്‍ തന്നെ പല വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യക്കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ ട്വന്റി 20ക്കും വീ ഫോറിനും പതിനായിരത്തോളം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അവരൊന്നും തന്നെ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വന്നിട്ടില്ല,'' ഡൊമനിക് പ്രസന്റേഷന്‍ പറഞ്ഞു.

പോളിങ്ങ് ശതമാനം കുറഞ്ഞത് എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്ന് ജോ ജോസഫ് പ്രതികരിച്ചിരുന്നു. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലാണ് പോളിങ്ങ് കുറഞ്ഞത്. എല്‍.ഡി.എഫിന്റെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തിട്ടുണ്ട് എന്നായിരുന്നു ജോ ജോസഫിന്റെ പ്രതികരണം. മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ആരോപിച്ചിരുന്നു.

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

SCROLL FOR NEXT