Around us

മുഖ്യമന്ത്രിയുടേത് രാജ്യദ്രോഹക്കുറ്റമെന്ന് ചെന്നിത്തല, ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നാ സുരേഷിന്റെ രഹസ്യ മൊഴിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

കോടതി തെളിവായി അംഗീകരിക്കുന്ന മൊഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ട് രണ്ട് മാസത്തോളമായി. എന്നിട്ടും എന്തുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും എതിരായി നടപടി സ്വീകരിച്ചിട്ടില്ലെന്നത് ഗൗരവമേറിയ കാര്യമാണ്.

മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിത്. എന്ത് കൊണ്ട് അന്വേഷണ ഏജന്‍സികള്‍ മുന്നോട്ട് പോയില്ല. പിണറായി വിജയന് ഒരു ദിവസം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മറ്റ് മൂന്ന് മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വന്നത്.

അന്വേഷണം മുന്നോട്ട് നീങ്ങി അത് മുഖ്യമന്ത്രിയിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് കേന്ദ്ര ഏജന്‍സികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. കത്തയച്ച ശേഷം പിന്നീട് ഒരു അന്വേഷണവും ഉണ്ടായില്ലെന്നും രമേശ് ചെന്നിത്തല.

ലാവലിന്‍ കേസ് 21 തവണ മാറ്റിവെച്ചതും മുഖ്യമന്ത്രിയും ബിജെപിയുമായുള്ള ഒത്തുകളിയാണെന്ന് രമേശ് ചെന്നിത്തല. സിപിഐഎം- ബിജെപി ഒത്തുകളി പുറത്തറിഞ്ഞതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്ക്. 5000 കോടിക്ക് കേരളത്തിന്റെ മത്സ്യ സമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് വിറ്റ് കാശാക്കാന്‍ നോക്കിയത് പിണറായി വിജയനാണ്.

കോവിഡ് കാലത്ത് കേരളീയരുടെ ആരോഗ്യ വിവരങ്ങള്‍ മറ്റൊരു അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കാന്‍ ശ്രമിച്ചതും പിണറായി. അവസരം കിട്ടിയാല്‍ എന്തും കുറഞ്ഞ വിലക്ക് വിറ്റു തുലക്കുന്നയാളാണ് മുഖ്യമന്ത്രി. കട കാലിയാക്കല്‍ വില്‍പനയില്‍ മികവ് തെളിയിച്ച പിണറായി വിജയന് മുന്നില്‍ ഞാന്‍ നിസാരനാണ്

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT