Around us

പ്ലസ് ടു വരെയുള്ള കുട്ടികളെ ശാരീരികമായോ മാനസികമായോ ശിക്ഷിക്കരുത്; സര്‍ക്കാര്‍ ഉത്തരവിറക്കി

ഹയര്‍സെക്കന്ററി ക്ലാസ്സുകളില്‍ വരെയുള്ള കുട്ടികളെ ശാരീരികമായോ മാനസികമായോ ശിക്ഷിക്കാന്‍ പാടില്ലെന്ന് ഉത്തരവ്. 14 വയസ്സുവരെയുള്ള കുട്ടികളെ ശിക്ഷിക്കരുതെന്ന ഉത്തരവ് ഹയര്‍സെക്കന്ററിക്കും കൂടി ബാധകമാക്കുകുയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2009ലെ സൗജന്യവും നിര്‍ബന്ധിതവുമായ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 14 വയസ്സുവരെയുള്ള കുട്ടികളെ ശിക്ഷിക്കരുതെന്നായിരുന്നു ചട്ടം. ബാലാവകാശ കമ്മീഷന്‍ നല്‍കിയ കത്തിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഉത്തരവ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ സര്‍വ്വീസ് ചട്ടപ്രകാരം നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT