Around us

കവളപ്പാറയില്‍ പുരോഹിതരുടെ ദുരന്ത സെല്‍ഫി; രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

THE CUE

വന്‍ ദുരന്തമുണ്ടായ മലപ്പുറം നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ പശ്ചാത്തലമാക്കി പുരോഹിതസംഘത്തിന്റെ ഗ്രൂപ്പ് സെല്‍ഫി. ഇപ്പോഴും മണ്ണിനടിയില്‍ പെട്ടിരിക്കുന്ന 21 പേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് വൈദികര്‍ മുത്തപ്പന്‍മുന്ന് 'ബാക് ഡ്രോപ്' ആക്കി ചിത്രമെടുത്തത്. ഉന്നത പദവി വഹിക്കുന്ന മുതിര്‍ന്ന വൈദികന്‍ ഉള്‍പ്പെടെ ഏഴ് വൈദികര്‍ സെല്‍ഫിയെടുക്കുന്നതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. മുത്തപ്പന്‍ കുന്നിന് താഴെയുള്ള വീടിന്റെ ടെറസില്‍ കയറി നിന്നായിരുന്നു പുരോഹിതന്‍മാരുടെ ദുരന്ത സെല്‍ഫി. വൈദിക സംഘത്തിന്റെ പ്രവൃത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

ദുരന്തസ്ഥലം കാണാനും ചിത്രമെടുക്കാനും ആളുകള്‍ കവളപ്പാറയിലേക്ക് പ്രവഹിച്ചത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസം സൃഷ്ടിച്ചിരുന്നു.

ഒരു പ്രദേശത്തെ തന്നെ തൂത്തെറിഞ്ഞ ഉരുള്‍ പൊട്ടലില്‍ 59 പേരെയാണ് കാണാതായത്. 38 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഒമ്പത് ദിവസമായിട്ടും കണ്ടെത്താനായത്. മുഴുവന്‍ പേരേയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മീറ്ററുകളോളം അടിഞ്ഞുകൂടിയ ചെളിയും മരവും മറ്റ് അവശിഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. ജെസിബിയും ഹിറ്റാച്ചികളും അടക്കം 15 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. മണ്ണുമാന്തിയന്ത്രങ്ങള്‍ മണ്ണില്‍ താഴ്ന്നുപോകുന്നതും തിരിച്ചടിയാകുന്നു. മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ ഉപകരിക്കുന്ന ജിപിആര്‍ റഡാര്‍ സംവിധാനവും ഉപയോഗിക്കുന്നുണ്ട്.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT