Around us

പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കും; താല്‍പര്യം ഉണ്ടോയെന്ന് ചോദിച്ചിരുന്നുവെന്ന് രഞ്ജിത്ത്

സി.പി.എം തീരുമാനിച്ചാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സംവിധായകന്‍ രഞ്ജിത്ത്. മത്സരിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് പാര്‍ട്ടി അന്വേഷിച്ചിരുന്നു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ രഞ്ജിത്തിനെ മത്സരിപ്പിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനോടായിരുന്നു പ്രതികരണം.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്ന് രഞ്ജിത്ത് പറഞ്ഞു. സി.പി.എമ്മിന്റെ തീരുമാന പ്രകാരമായിരുന്നു അത്. അതുകൊണ്ടാണ് നോര്‍ത്ത് മണ്ഡലം ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായതെന്നും രഞ്ജിത്ത് പറഞ്ഞു.

മണ്ഡലം നിലനിര്‍ത്താന്‍ എ.പ്രദീപ് കുമാറിനെ വീണ്ടും മത്സരിപ്പിക്കുമെന്ന് അണികള്‍ പ്രതീക്ഷിക്കുന്നുണ്ട്. യു.ഡി.എഫ് ഇത്തവണ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്.

പാര്‍ട്ടിക്ക് പുറത്തുള്ള പൊതുസമ്മതരെ രംഗത്തിറക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് രഞ്ജിത്തിനോട് നേതാക്കള്‍ സംസാരിച്ചത്. ഇടതു സഹയാത്രികനാണ് രഞ്ജിത്ത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെയാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. എം.ടി രമേശാണ് ബി.ജെ.പി പട്ടികയിലുള്ളത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT