Around us

പലരെയും പരീക്ഷിച്ച് പരാജയപ്പെട്ടാണ് മോദിയുടെ പുതിയ പരീക്ഷണം; രാജീവ് ചന്ദ്രശേഖറിനെ എഷ്യാനെറ്റിലേക്ക് ചുരുക്കേണ്ടെന്ന് മേജര്‍ രവി

തിരുവനന്തപുരം: കേരളത്തില്‍ ഒരു പുതിയ പരീക്ഷണം രാജീവ് ചന്ദ്രശേഖറിലൂടെ പ്രധാനമന്ത്രി നടത്തുകയാണെന്നാണ് കരുതുന്നതെന്ന് സംവിധായകന്‍ മേജര്‍ രവി. ഇവിടുള്ള പലരെയും പരീക്ഷിച്ച് പരാജയപ്പെട്ടിടത്തേക്കാണ് പ്രധാനമന്ത്രി മറ്റൊരു പരീക്ഷണം നടത്തുന്നത്. നല്ലത് പ്രതീക്ഷിക്കാമെന്നും മേജര്‍ രവി പറഞ്ഞു.

ഏഷ്യാനെറ്റിലേക്ക് ചുരുക്കി കാണേണ്ട വ്യക്തിയല്ല രാജീവ് ചന്ദ്രശേഖര്‍. പെന്‍ഡിയം ചിപ്പിന്റെ പിതാവ് വിനോദ് ധാം നേരിട്ട് ഇന്റലിലേക്ക് റിക്രൂട്ട് ചെയ്ത, ബില്‍ ഗേറ്റ്‌സും, സ്റ്റീവ് ജോബ്‌സും ഒക്കെ സിലിക്കണ്‍ വാലിയില്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മേക്രോപ്രോസസര്‍ ചിപ്പ് ഡിസൈനറായി അവിടെ പ്രവര്‍ത്തിച്ച വ്യക്തിയെ തന്നെ ഇന്ത്യയുടെ ഐ.ടി മന്ത്രിയായി കൊണ്ടു വരുമ്പോള്‍ മാനങ്ങള്‍ ഏറെയാണെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ രാജീവ് ചന്ദ്രശേഖറിനാകുമെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

മേജര്‍ രവി പറഞ്ഞത്

കേരളത്തില്‍ ഒരു പുതിയ പരീക്ഷണം രാജീവ് ചന്ദ്രശേഖറിലൂടെ പ്രധാനമന്ത്രി നടത്തുകയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇതെങ്കിലും ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു.

ഏഷ്യാനെറ്റിലേക്ക് ചുരുക്കി കാണേണ്ട വ്യക്തിയല്ല രാജീവ് ചന്ദ്രശേഖര്‍. പെന്‍ഡിയം ചിപ്പിന്റെ പിതാവ് വിനോദ് ധാം നേരിട്ട് ഇന്റലിലേക്ക് റിക്രൂട്ട് ചെയ്ത, ബില്‍ ഗേറ്റ്‌സും, സ്റ്റീവ് ജോബ്‌സും ഒക്കെ സിലിക്കണ്‍ വാലിയില്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മേക്രോപ്രോസസര്‍ ചിപ്പ് ഡിസൈനറായി അവിടെ പ്രവര്‍ത്തിച്ച വ്യക്തിയെ തന്നെ ഇന്ത്യയുടെ ഐ.റ്റി മന്ത്രിയായി കൊണ്ടു വരുമ്പോള്‍ മാനങ്ങള്‍ ഏറെയാണ്.

ഒരു മുന്‍ സൈനികന്‍ എന്ന നിലയിലും എന്നെ സംബന്ധിച്ചിടത്തോളം രാജീവിന്റെ വരവിനെ ഞാന്‍ കാണുന്നത് മറ്റൊരു തലത്തിലാണ്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന് വേണ്ടി എം.പി എന്ന നിലയില്‍ രാജീവ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. സൈനിക സേവനത്തിനിടയില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്ന സൈനികരേയും രക്തസാക്ഷിത്വം വരിക്കുന്ന സൈനികരേയും Flags of Honour ലൂടെ രാജീവ് സഹായിക്കുന്നുണ്ട്. അച്ഛന്‍ എയര്‍ഫോഴ്‌സിലായിരുന്നതും, വളര്‍ന്നത് സൈനിക കാംപുകളിലായിരുന്നതും ആകണം വളര്‍ന്നിട്ടും സൈന്യം രാജീവിന് ഒരു വികാരമാകാന്‍ കാരണം.

അതിലുപരി പാക്കിസ്ഥാനെ തീവ്രവാദ രാജ്യമായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉന്നയിച്ച് പാര്‍ലമെന്റില്‍ ആദ്യമായി പ്രൈവറ്റ് ബില്‍ അവതരിപ്പിച്ചതും രാജീവാണ്. ഒരു മുന്‍ സൈനികന്റെ അല്ലെങ്കില്‍ മനസ്സ് കൊണ്ട് സൈനികനായിരിക്കുന്ന എന്റെ കാഴ്ച്ചപ്പാടില്‍ മതിപ്പുളവാക്കുന്നതാണ് ഇതെല്ലാം.

വിശ്വപൗരനായി തന്നെ കാണേണ്ട മലയാളിയാണ്. കേരളത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും ഇവിടത്തെ യുവാക്കള്‍ക്കു ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധിക്കുമെന്നും വിശ്വസിക്കുന്നു.

ഏതായാലും ഇവിടുള്ള പലരെയും പരീക്ഷിച്ച് പരാജയപ്പെട്ടിടത്തേക്കാണ് പ്രധാനമന്ത്രി മറ്റൊരു പരീക്ഷണം നടത്തുന്നത്. നമുക്ക് നല്ലത് പ്രതീക്ഷിക്കാം.

Rajeev Chandrasekhar, MP ആശംസകള്‍... ഒപ്പം മലയാളി പ്രാതിനിധ്യം കേന്ദ്രമന്ത്രിസഭയില്‍ തന്ന പ്രധാനമന്ത്രിക്കും നന്ദി.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT