Around us

'എടോ അത് മന്ത്രിയാടോ', പെരുമാറ്റത്തില്‍ തികഞ്ഞ കമ്യൂണിസ്റ്റുകാരന്‍, പി. പ്രസാദിനെ പ്രശംസിച്ച് സംവിധായകന്‍ അരുണ്‍ ഗോപി

കൃഷി മന്ത്രി പി. പ്രസാദിനെ പ്രശംസിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനാണ് മന്ത്രിയായ പി പ്രസാദെന്നും ആദരവ് തോന്നിയെന്നുമാണ് അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ നില്‍ക്കുമ്പോള്‍ രണ്ട് പൊലീസുകാര്‍ക്കൊപ്പം നടന്ന് പോവുകയായിരുന്ന മന്ത്രിയെ സ്ഥലം എസ്.ഐക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും തുടര്‍ന്ന് സിഐ അയാളെ വഴക്ക് പറഞ്ഞെന്നും അരുണ്‍ ഗോപി പറഞ്ഞത്.

രാവിലെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ നില്‍ക്കുമ്പോള്‍ രണ്ടു പോലീസ്‌കാര്‍ക്കൊപ്പം ഒരാള്‍ നടന്നു പോയി, വാതിക്കല്‍നിന്ന എസ്.ഐ ആരോ പോകുന്നു എന്ന രീതിയില്‍ നിന്നപ്പോള്‍..(ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം) സിഐ ഓടി വന്നു ആ പോലീസ് ഓഫീസറെ വഴക്കു പറഞ്ഞു 'എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്' എന്ന്... ചെയ്തതെറ്റു മനസിലാകാതെ മിഴിച്ചു നിന്ന എസ്.ഐ, അറിയാതെ ചോദിച്ചു പോയി 'അതിനാരാണ് അദ്ദേഹം...???'

സി.ഐ ഒരല്‍പ്പം ഈര്‍ഷ്യയോട് പറഞ്ഞു 'എടോ അത് മന്ത്രിയാടോ'...

കണ്ടു നിന്ന തനിക്ക് അത്ഭുതം തോന്നി. ഗസ്റ്റ് ഹൗസില് നിന്നു സമാധിവരെ കാല്‍നടയായി വരിക ഒരു സ്ലിപ്പര്‍ ചെരുപ്പും സാധാ മുണ്ടും ഷര്‍ട്ടും ധരിക്കുക ഇതല്ലല്ലോ കീഴ്വഴക്കം എന്നും അരുണ്‍ ഗോപി കുറിച്ചു.

പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനാണ് കൃഷി മന്ത്രി സഖാവ് പി പ്രസാദ് എന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് ഞാനൊരു കാഴ്ച കണ്ടു. രാവിലെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ നില്‍ക്കുമ്പോള്‍ രണ്ടു പൊലീസ്‌കാര്‍ക്കൊപ്പം ഒരാള്‍ നടന്നു പോയി, വാതിക്കല്‍നിന്ന എസ്.ഐ ആരോ പോകുന്നു എന്ന രീതിയില്‍ നിന്നപ്പോള്‍..(ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം) സി.ഐ ഓടി വന്നു ആ പൊലീസ് ഓഫീസറെ വഴക്കു പറഞ്ഞു 'എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്' എന്ന്. ചെയ്തതെറ്റു മനസിലാകാതെ മിഴിച്ചു നിന്ന എസ്.ഐ, അറിയാതെ ചോദിച്ചു പോയി 'അതിനാരാണ് അദ്ദേഹം.?'

സി.ഐ ഒരല്‍പ്പം ഈര്‍ഷ്യയോട് പറഞ്ഞു 'എടോ അത് മന്ത്രിയാടോ' കണ്ടു നിന്ന എനിക്ക് അത്ഭുതം തോന്നി.. ഗസ്റ്റ് ഹൗസില് നിന്നു സമാധിവരെ കാല്നടയായി വരിക ഒരു സ്ലിപ്പര്‍ ചെരുപ്പും സാധ മുണ്ടും ഷര്‍ട്ടും ധരിക്കുക ഇതല്ലല്ലോ കീഴ്വഴക്കം. സാധാരണ ആഡംബരങ്ങളുടെ പാരമ്യതയില്‍ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറില്‍ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകള്‍ക്കിടയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ അത്ഭുതമായിരുന്നു. പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് ആയിരുന്നു അത്.. അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യാമായാണ് കാണുന്നത് പോലും... തികഞ്ഞ ആദരവ് തോന്നി.. ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളില്‍ കാണുമ്പോള്‍ ആണ് ആശ്വാസകരമായി മാറുന്നത്.. ലാല്‍ സലാം സഖാവെ.

BIG Ms in full throttle mode; 'പേട്രിയറ്റ്' സെക്കൻഡ് ലുക്ക് എത്തി

തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

'അമ്പലപ്രാവിന്റെ...'; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മർ' ഗാനം പുറത്ത്

ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന 'ഭീഷ്മർ' ഓഡിയോ ലോഞ്ച് നടന്നു; മാർച്ച് 20 ന് തിയറ്ററുകളിലേക്ക്

SCROLL FOR NEXT