Around us

കണ്ണീര്‍വാതകവും ജലപീരങ്കിയും; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; ജന്തര്‍മന്തറില്‍ കൂടുതല്‍ പൊലീസ്

കണ്ണീര്‍വാതകവും ജലപീരങ്കിലും പ്രയോഗിച്ചിട്ടും പിന്‍മാറാതെ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത് കര്‍ഷകര്‍. അര്‍ധസൈനികവിഭാഗങ്ങളെ വിന്യസിച്ചും ബാരിക്കേഡുകള്‍ സ്ഥാപിച്ചും കര്‍ഷകരെ തടയാനുള്ള നീക്കവും പരാജയപ്പെട്ടു. നാല്പതിനായിരം കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.

കര്‍ണാല്‍ ദേശീയ പാത അടച്ചു.യുപി യമുന എക്‌സ്പ്രസ് വേയിലും കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. അതിര്‍ത്തിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

കസ്റ്റഡിയിലെടുക്കുന്നവരെ പാര്‍പ്പിക്കുന്നതിനായി താല്‍ക്കാലിക ജയിലുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ജന്തര്‍ മന്തറില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെല പ്രതിഷേധിക്കുന്ന കര്‍ഷകരാണ് ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. കൊടുംതണുപ്പിനെ വകവെയ്ക്കാതെയാണ് കര്‍ഷകര്‍ പ്രതിഷേധവുമായി ഡല്‍ഹിയിലേക്കെത്തുന്നത്.

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

SCROLL FOR NEXT