Around us

'വിനായകന്റെ കേസില്‍ സാറ് വായ തുറന്ന് കേട്ടിട്ടില്ല', എന്‍.എസ് മാധവനോട്‌ ധ്യാന്‍ ശ്രീനിവാസന്‍

ഒരു പ്രസ്താവന വെച്ച് തന്നെ വിലയിരുത്തരുതെന്ന് എന്‍.എസ് മാധവനോട് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ഇന്ന് താന്‍ അങ്ങനെയല്ല. കാലത്താല്‍ മായ്ക്കപ്പെടുന്നതാണ് കുറ്റകൃത്യങ്ങളെന്ന് കരുതുന്നുണ്ടെങ്കില്‍ ധ്യാനിന് തെറ്റിയെന്ന് എന്‍.എസ് മാധവന്‍ പറഞ്ഞത് അംഗീകരിക്കുന്നുവെന്നും, താന്‍ പണ്ട് ചെയ്ത തെറ്റുകള്‍ തെറ്റായിത്തന്നെ മനസിലാക്കുന്നുവെന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് ഇവിടെ വലിയ ആരോപണങ്ങൾ വന്നപ്പോഴൊന്നും എന്‍.എസ് മാധവന്‍ പ്രതികരിക്കാതിരുന്നതെന്നും ധ്യാന്‍ ചോദിച്ചു. 'ദ ക്യു' ഓണ്‍ ചാറ്റിലായിരുന്നു ധ്യാനിന്റെ പ്രതികരണം.

ഇവിടെ വന്ന വലിയ ആരോപണങ്ങൾക്ക് എന്താണ് സംഭവിച്ചത്, എന്ത് നടപടിയാണ് അതിലുണ്ടായതെന്നാണ് സാര്‍ അന്വേഷിക്കേണ്ടത്. അവര്‍ക്കെല്ലാം മിനിമം ഒരു കൗണ്‍സിലിംഗ് എങ്കിലും കൊടുത്തോ. വിനായകന് എതിരെ ഒരു സ്ത്രീ പരാതി കൊടുത്തിരുന്നു. പിന്നീട് അത് തന്നെയല്ലേ അയാള്‍ പ്രസ് മീറ്റില്‍ ആവര്‍ത്തിച്ചത്, അതിന് പിന്നീട് മാപ്പും പറഞ്ഞു, ഇവര്‍ക്ക് സ്വഭാവത്തില്‍ എന്ത് മാറ്റമാണ് സംഭവിച്ചതെന്നും ധ്യാന്‍ പറഞ്ഞു.

ഈ സമയത്തൊന്നും മാധവന്‍ സാര്‍ വായ തുറന്ന് ഞാന്‍ കണ്ടിട്ടില്ല, വിനായകന്റെ കേസില്‍ സാറ് വായ തുറന്ന് കേട്ടിട്ടില്ല, ജനുവിനായ ഒരുപാട് അലിഗേഷന്‍ വന്നപ്പോഴൊന്നും സാറ് റെസ്‌പോണ്ട് ചെയ്ത് കണ്ടിട്ടില്ല.
ധ്യാന്‍ ശ്രീനിവാസന്‍

ഇവിടെ ആരോപണങ്ങള്‍ വരുന്നത് മുഴുവനും അന്‍പത് വയസിന് മുകളിലുള്ളവര്‍ക്കാണെന്നും ചെറുപ്പക്കാര്‍ക്ക് എതിരെ അത്തരം ആരോപണങ്ങളില്ലെന്നും ധ്യാന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ വായ് നോക്കുന്നത് കിളവന്മാരാണ്,അവരുടെ ആയ കാലത്തും ഇത് തന്നെയായിരിക്കും അവര്‍ ചെയ്യുന്നത്. ന്യൂ ജനറേഷന് മീടൂവിനെക്കുറിച്ച് പേടിയുണ്ട്. നല്ല സൗഹൃദങ്ങളുണ്ട്, ബോധമുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ കുഴപ്പക്കാര്‍ പഴയ ജനറേഷനാണെന്നും ധ്യാന്‍ പറഞ്ഞു.

തനിക്കെതിരെ ഇരയാക്കപ്പെട്ടവര്‍ പ്രതികരിക്കാന്‍ മുന്നോട്ട് വരണമെന്ന എന്‍.എസ് മാധവന്റെ പ്രസ്താവനയില്‍ ആരും വരില്ലെന്നും, താന്‍ പണ്ട് അപമാനിച്ചവരോടെല്ലാം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അവരെല്ലാം തന്റെ നല്ല സുഹൃത്തുക്കളാണെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT