Around us

അടിയുറച്ച കോണ്‍ഗ്രസുകാരന്‍; വേറൊരു പാര്‍ട്ടിക്ക് വേണ്ടിയും മത്സരിക്കില്ലെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. പാര്‍ട്ടി പരിഗണിക്കുന്നുവെന്ന് വാര്‍ത്തകളില്‍ കാണുന്ന ബാലുശേരി മണ്ഡലത്തില്‍ അടുത്ത സൗഹൃദങ്ങളുണ്ട്.അവിടെ പൊതുപരിപാടികളില്‍ പങ്കെടുത്തതാണ് ഇങ്ങനെയൊരു പ്രചരണം ഉണ്ടാകാന്‍ കാരണമെന്നും ധര്‍മ്മജന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും. അത് എന്റെ കൂടി വാശിയാണ്. ഏത് മണ്ഡലത്തില്‍ എന്ന് ഉദ്ദേശിക്കുന്നില്ല. ജയസാധ്യതയുള്ളതോ ഇല്ലാത്തതോ പോരാടേണ്ടതായോ ഉള്ള, ഏത് സീറ്റില്‍ നിര്‍ത്തിയാലും മത്സരിക്കാന്‍ തയ്യാറാണ്. താനൊരു അടിയുറച്ച കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടി പറഞ്ഞാല്‍ തോല്‍ക്കാനും ജയിക്കാനും പോരാടാനും തയ്യാറാണ്.

മൂന്ന് നാല് സ്ഥലത്തേക്ക് പരിഗണിക്കുന്നതായാണ് വാര്‍ത്തകള്‍ കണ്ടത്. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന അനേകം നേതാക്കളുണ്ട്. അവരുടെ സീറ്റിനെക്കുറിച്ച് തന്നെ ധാരണയായിട്ടില്ല. എറണാകുളത്താണോ കാസര്‍കോഡാണോ കോഴിക്കോടാണോ മത്സരിക്കുന്നത് എന്നത് വിഷയമല്ല. മണ്ഡലമോ ജില്ലയോ പ്രശ്‌നമല്ല. പ്രാദേശികമായി എന്താണ് വേണ്ടതെന്ന് പത്ത് ദിവസം കൊണ്ട് മനസിലാകും. ഒരുപാട് കാലം അവിടെ ജീവിക്കണമെന്നില്ല. അവിടെ ജീവിക്കുന്ന ആളുകള്‍ പറയുന്ന കാര്യങ്ങളാണ് നമ്മള്‍ കേള്‍ക്കേണ്ടത്.

സ്വതന്ത്രനായിട്ട് മത്സരിക്കില്ലെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് ടിക്കറ്റ് തന്നാല്‍ മാത്രമേ മത്സരിക്കുകയുള്ളു. വേറൊരു പാര്‍ട്ടിയിലും മത്സരിക്കില്ല. സ്വതന്ത്രനായി നില്‍ക്കുന്നത് ഈ ജന്‍മത്ത് ഉണ്ടാകില്ല.

സിനിമയാണ് തന്റെ ഉപജീവനമാര്‍ഗ്ഗം. രാഷ്ട്രീയം ഉപജീവനമാര്‍ഗ്ഗമല്ല.സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുന്നതിനെക്കുറിച്ച് സീറ്റ് കിട്ടിയതിന് ശേഷം ആലോചിക്കും. സിനിമ നന്നായി വരണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കി.

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

SCROLL FOR NEXT