Around us

പിണറായി വിജയനെതിരെ ഇനിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായില്ല, ധര്‍മ്മടത്ത് കരുത്തന്‍ വരുമെന്ന് മുല്ലപ്പള്ളി

ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമാകാതെ കോണ്‍ഗ്രസ്. കെ.സുധാകരന്‍ പിണറായിക്കെതിരെ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നെങ്കിലും പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സുധാകരന്‍ തന്നെ തിരുത്തി.

മുഖ്യമന്ത്രിക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥി വരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ കോട്ട കെട്ടി ഇരിക്കൂറിനെ കാക്കുമെന്നും മുല്ലപ്പള്ളി. കോണ്‍ഗ്രസ് വിടുമെന്ന തരത്തില്‍ പി സി ചാക്കോ കെ.സുധാകരനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. മീഡിയാ വണ്‍ ചാനലിലാണ് പ്രതികരണം.

ധര്‍മ്മടത്ത് സി രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് കെ.സുധാകരന്‍ പറഞ്ഞു.

ധര്‍മടത്ത് വാളയാര്‍ സമരസമിതി പിന്തുണയില്‍ സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചിരുന്നു. പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് തീരുമാനം പിന്‍വലിച്ചു.

ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലാണ്. കരുത്തനും ശക്തനുമായ സ്ഥാനാര്‍ത്ഥിയായിരിക്കും അവിടെ മത്സരിക്കുകയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT