Around us

ശ്മശാനത്തിലേക്കുള്ള വഴി മേല്‍ജാതിക്കാര്‍ കൊട്ടിയടച്ചു; മൃതദേഹം പാലത്തില്‍ നിന്ന് കെട്ടിയിറക്കി വെല്ലൂരിലെ ദളിതര്‍

THE CUE

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നാല് തവണ മൃതദേഹങ്ങള്‍ കെട്ടിയിറക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ആഴ്ചത്തേത്.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ശ്മശാനത്തിലേക്കുള്ള വഴിയ ഹിന്ദു മേല്‍ജാതിക്കാര്‍ അടച്ചതിനെ തുടര്‍ന്ന് ദളിതനായ മധ്യവയസ്‌കന്റെ മൃതദേഹം പാലത്തില്‍ നിന്ന കയര്‍ കെട്ടി താഴേക്കിറക്കി. പാലര്‍ നദിക്കരയിലെ ശ്മശാനത്തിലേക്കുള്ള വഴി മേല്‍ജാതിക്കാര്‍ അടച്ചതിനെ തുടര്‍ന്നാണ് വാനിയമ്പാടിയിലെ ആടി ദ്രാവിഡര്‍ കോളനിയിലെ ദളിതര്‍ക്ക് മൃതദേഹം 20 അടിയോളം ഉയരമുള്ള പാലത്തില്‍ നിന്ന് കെട്ടിയിറക്കേണ്ടി വന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു..

പാലര്‍ നദിക്കു മുകളിലെ അരസലാന്തപുരം-നാരായണപുരം പാലത്തിന്റെ നിര്‍മാണത്തിന് ശേഷം നദിക്കരയിലേക്കുളള വഴി മേല്‍ജാതിക്കാര്‍ കയ്യേറുകയും ദളിതര്‍ക്ക് വഴി അടയ്ക്കുകയുമായിരുന്നുവെന്ന് കോളനിക്കാരനായ കൃഷ്ണന്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നാല് തവണ മൃതദേഹങ്ങള്‍ കെട്ടിയിറക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ആഴ്ചത്തേത് കൃഷ്ണന്‍ പറഞ്ഞു. അനധികൃതമായ കയ്യേറിയ വഴി തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നാണ് കോളനിക്കാര്‍ ആവശ്യപ്പെട്ടു.

ആഗസ്റ്റ് 17ന് മരിച്ച ആടി ദ്രാവിഡര്‍ കോളനിയിലെ എന്‍ കുപ്പന്റെ മൃതദേഹമാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുവാന്‍ വേണ്ടി പാലത്തില്‍ നിന്ന് കെട്ടിയിറക്കിയത്. മഴയെ തുടര്‍ന്ന് നാരായണപുരം ആടി ദ്രാവിഡര്‍ കോളനിയിലെ ശ്മശാനം പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് പാലര്‍ നദിക്കരയില്‍ സംസ്‌കരിക്കാനായി മൃതദേഹം കൊണ്ടു പോകുകയായിരുന്നു. ഈ ശ്മശാനത്തിലേക്ക് പോകുന്നതിന് ഹിന്ദു വിഭാഗത്തിലെ വെല്ലല ഗൗണ്ടര്‍- വാണിയാര്‍വിഭാഗത്തില്‍ പെട്ടവരുടെ ഭൂമിയിലൂടെ വേണം കടന്നു പോകാനെന്നും ഇവര്‍ മൃതദേഹം ഈ വഴിയിലൂടെ കൊണ്ടു പോകുന്നത് തടയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞതായി ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇത് പണ്ടു മുതല്‍ക്കെ എല്ലാവരും ഉപയോഗിച്ചിരുന്ന ഒന്നാണെന്ന് മരിച്ച കുപ്പന്റെ ബന്ധുക്കള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഈ അടുത്തിടെയാണ് വഴി മതില്‍ കെട്ടി അടച്ചത്. വഴി തുറന്ന് തരാന്‍ പറഞ്ഞെങ്കിലും അവര്‍ തയ്യാറായില്ല തുടര്‍ന്ന് പാലത്തില്‍ നിന്ന് കെട്ടിയിറക്കുകായിയിരുന്നു.

മൃതദേഹം സ്‌ട്രെക്ചറില്‍ കിടത്തി കയറുകൊണ്ട് കെട്ടി ഒരു കൂട്ടം ആളുകള്‍ പാലത്തില്‍ നിന്ന് താഴെക്കിറക്കുന്ന വീഡിയോ ഇന്നലെ വൈറലായിരുന്നു. മുകളില്‍ നിന്ന് പത്തോളം പേര്‍ കയര്‍ പതിയെ വിട്ടു കൊടുക്കുന്നതും താഴെ കുറച്ച് പേര്‍ മൃതദേഹം താഴെ വീഴാതിരിക്കാന്‍ ശ്രദ്ധയോടെ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. തങ്ങള്‍ക്കായി ശ്മശാനം ഇല്ലാത്തത് കൊണ്ട് ഓരോ തവണയും ആരെങ്കിലും മരിക്കുമ്പോള്‍ ഇതുപോലെ പാലത്തില്‍ നിന്ന് കെട്ടിയിറക്കുമെന്ന് വീഡിയോ എടുക്കുന്ന വ്യക്തി പറയുന്നുതും കേള്‍ക്കാം.

ബുധനാഴ്ചയാണ് സംഭവം അറിഞ്ഞതെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തിരുപത്തൂര്‍ സബ് കളക്ടര്‍ പ്രിയങ്ക പങ്കജം പറഞ്ഞു. ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT