Around us

‘ഒരു ബാങ്കും ലോണ്‍ തരുന്നില്ല’; കിഡ്‌നി വില്‍ക്കാനൊരുങ്ങി ‘പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന’ ചെയ്ത ക്ഷീരകര്‍ഷകന്

THE CUE

വായ്പ കിട്ടാന്‍ നിവൃത്തിയില്ലാതെ കിഡ്‌നി വില്‍ക്കാനൊരുങ്ങി യുവ കര്‍ഷകന്‍. യുപി സഹരന്‍പൂരിലെ ഛത്തര്‍ സാലി ഗ്രാമത്തിലെ രാംകുമാറാണ് തന്റെ ഒരു വൃക്ക വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. ക്ഷീരകൃഷിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന കോഴ്‌സ് പൂര്‍ത്തിയാക്കിയ തനിക്ക് ഒരു ബാങ്കും വായ്പ തന്നില്ലെന്ന് രാം കുമാര്‍ പറയുന്നു. കിഡ്‌നി വില്‍പനയ്ക്ക് എന്ന പോസ്റ്റര്‍ പൊതുസ്ഥലങ്ങളില്‍ ഒട്ടിച്ചിരിക്കുകയാണ് ക്ഷീരകര്‍ഷകന്‍.

പിഎംകെവിവൈ സര്‍ട്ടഫിക്കറ്റ് പല ബാങ്കുകളിലും കാണിച്ചു. ആരും ലോണ്‍ തന്നില്ല.
രാം കുമാര്‍

പശുക്കളെ വാങ്ങാനും ഷെഡ് കെട്ടാനുമായി ബന്ധുക്കളില്‍ നിന്ന് കടം വാങ്ങി. ഇപ്പോള്‍ അവര്‍ പണം തിരികെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് പണം കൊടുക്കാന്‍ വഴിയില്ലാതെ വന്നതോടെയാണ് കിഡ്‌നി വില്‍ക്കാനൊരുങ്ങി പോസ്റ്ററൊട്ടിച്ചതെന്നും രാം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT