Around us

പുതിയ കോളേജിന് സവര്‍ക്കറുടെ പേര് നല്‍കാന്‍ ഡല്‍ഹി സര്‍വകലാശാല

പുതിയതായി തുടങ്ങുന്ന കോളേജിന് ആര്‍എസ്എസ് നേതാവ് വി.ഡി.സവര്‍ക്കറുടെ പേര് നല്‍കാന്‍ ഡല്‍ഹി സര്‍വകലാശാല. യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ തുടങ്ങുന്ന രണ്ട് കോളേജുകളില്‍ ഒന്നിന് സവര്‍ക്കറുടെ പേര് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റൊരു കൊളേജിന് മുന്‍കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേര് നല്‍കാനും തീരുമാനമായി.

സര്‍വകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മീറ്റിങ്ങിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എക്‌സിക്യട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ തീരുമാനമെടുക്കാന്‍ വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തുകയായിരുന്നു.

അന്തിമ അനുമതിക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് പേരുകള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ദ്വാരകയിലും നജഫ്ഗട്ടിലുമാണ് കോളേജുകള്‍ തുടങ്ങുന്നത്. സ്വാമി വിവേകാനന്ദന്‍, സര്‍ദാര്‍ വല്ലഭായ് പാട്ടേല്‍, അടല്‍ ബിഹാരി വാജ്‌പേയ്, സാവിത്രിഭായ് ഫുലെ തുടങ്ങിയവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT