Around us

‘മുസ്ലീങ്ങളായതിനാല്‍ ആക്രമിക്കപ്പെട്ടു’; എല്ലാം അവര്‍ ചാമ്പലാക്കി, തങ്ങള്‍ എവിടെ പോകുമെന്ന് കലാപത്തിന്റെ ഇരകള്‍

THE CUE

വടക്കുകിഴക്കന്‍ ഡല്‍ഹിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. ഇരുന്നൂറിലധികം ആളുകള്‍ പരുക്കേറ്റ് ചികിത്സയിലാണ്. ഒരായുസിന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടമായി തെരുവിലെറിയപ്പെട്ടിരിക്കുന്നത് നുറുകണക്കിനാളുകളാണ്. കാര്യങ്ങള്‍ എപ്പോള്‍ പഴയതുപോലെയാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ചായിരുന്നു ആക്രമണമെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ഇന്‍ഡിപെന്‍ഡന്റിന് വേണ്ടി ആദം വിത്ഹാള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 400ഓളം ആളുകളെത്തിയാണ് അശോക് നഗറില്‍ അക്രമം നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവസ്ഥലം നേരില്‍ സന്ദര്‍ശിച്ച്, പ്രദേശവാസികളോട് സംസാരിച്ചായിരുന്നു ആദം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുസ്ലീം വീടുകളും ആളുകളെയും തെരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് അശോക് നഗര്‍ സ്വദേശിയായ ഖുര്‍ഷീദ് പറയുന്നു. 'പുറത്തു നിന്ന് നൂറുകണക്കിനാളുകളാണ് അശോക് നഗറിലെത്തിയത്. ആ സമയം ഞാനുള്‍പ്പടെ കുറച്ചു പേര്‍ പള്ളിയിലായിരുന്നു. മുസ്ലീങ്ങളുടെ വീടുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. പള്ളിയുമുള്‍പ്പടെ അവര്‍ ആക്രമിച്ചു. പൊലീസുകാരെത്തി ഞങ്ങളെ അടുത്തുള്ള സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി. ഞാന്‍ എന്റെ വീട്ടിലേക്ക് നോക്കി, ഞങ്ങളുടെ വസ്ത്രങ്ങള്‍, പാത്രങ്ങള്‍, രേഖകള്‍ അങ്ങനെ എല്ലാം കത്തിയമര്‍ന്നിരുന്നു.'- ഖുര്‍ഷീദ് പറയുന്നു.

അശോക് നഗറിലെ മുസ്ലീം പള്ളി ആക്രമിക്കുന്നതിന്റെയും കാവിക്കൊടി സ്ഥാപിക്കുന്നതിന്റെയും വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. അക്രമത്തിനിരയായ തങ്ങള്‍ക്ക് അഭയം നല്‍കിയത് അയല്‍ക്കാരായ ഹിന്ദുക്കളായിരുന്നുവെന്ന് മുസ്ലീങ്ങള്‍ ദ ഇന്‍ഡിപെന്‍ഡന്റിനോട് വെളിപ്പെടുത്തി. മുമ്പ് കണ്ടിട്ട് പോലുമില്ലാത്തവരാണ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നും, എല്ലാത്തിന്റെയും പിന്നില്‍ രാഷ്ട്രീയമാണെന്നും പ്രദേശവാസികള്‍ പറയുന്നു.

'മുസ്ലീമായതു കൊണ്ടാണ് ഞങ്ങള്‍ ടാര്‍ഗെറ്റ് ചെയ്യപ്പെട്ടത്. കടകടളും, വീടുകളും അങ്ങനെ മുസ്ലീങ്ങളുടേതായിരുന്ന എല്ലാം നശിപ്പിക്കപ്പെട്ടു. മറ്റുള്ളവരില്‍ നിന്ന് ഞങ്ങളെ വേര്‍തിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ഇവിടെ ഇതുവരെ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. ഞങ്ങള്‍ ഒരുമിച്ചായിരുന്നു എല്ലാം ചെയ്തിരുന്നത്. പുറത്തുനിന്നെത്തിയവരാണ് ഞങ്ങളെ ആക്രമിച്ചത്, ഹിന്ദുക്കളായ ഞങ്ങളുടെ അയല്‍ക്കാരോട് ഒരു ദേഷ്യവുമില്ല, അവരാണ് ഞങ്ങള്‍ക്ക് അഭയം നല്‍കിയത്.'- പ്രദേശ വാസിയായ പര്‍വീണ്‍ പറഞ്ഞു.

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

SCROLL FOR NEXT