Around us

ജാമിയ: വെടിവെച്ചത് സ്‌കൂള്‍ വിദ്യാര്‍ത്ഥി; വധശ്രമത്തിന് കേസെടുത്തു

THE CUE

പൗരത്വ പ്രതിഷേധത്തിനിടെ ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ച കൗമാരക്കാരനെതിരെ വധശ്രമത്തിന് കേസെടുത്തു. അക്രമി ഉത്തരപ്രദേശില്‍ നിന്നുള്ള പതിനേഴ് വയസ്സുകാരനായ 11ാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്നാണ് പൊലീസ് പറയുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് അക്രമി വാങ്ങിയത്. പൗരത്വ നിയമത്തിനെതിരായി പ്രതിഷേധിക്കുന്നവരെ അക്രമിക്കാന്‍ പദ്ധതിയിട്ടതായും പൊലീസ് പറയുന്നു. വ്യാഴാഴ്ച പതിവ് പോലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. സ്‌കൂളിലേക്ക് പോകുന്നതിന് പകരം ദില്ലിയിലേക്ക് ബസ് കയറുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഉച്ചയോടെ ജാമിയ മിലിയയിലെ പ്രതിഷേധക്കാരുടെ കൂട്ടത്തില്‍ ചേര്‍ന്നു. 1.40 ന് തോക്കുമായി പുറത്തേക്ക് വന്ന ഇയാള്‍ 'ഇതാ നിങ്ങളോടെ സ്വാതന്ത്ര്യം' എന്ന് ആക്രോശിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നിരായുധരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. അക്രമിയെ ശാന്തനാക്കാന്‍ നോക്കുന്നതിനിടെയാണ് ഒന്നാം വര്‍ഷ മാസ് കമ്യുണിക്കേഷന്‍ വിദ്യാര്‍ത്ഥി ഷാദാം ഫാറുഖിന് വെടിയേറ്റത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദില്ലി സ്‌പെഷ്യല്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വെടിവെച്ചതില്‍ കുറ്റബോധമില്ലെന്നും ഏതെങ്കിലും സംഘടനകളുമായി ബന്ധമില്ലെന്നാണ് പ്രതിയുടെ വാദമെന്നും പൊലീസ് പറയുന്നു. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഇന്ന് ഹാജരാക്കും.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT