Around us

'സാമുദായിക സൗഹാര്‍ദം തകര്‍ക്കും', മുനവര്‍ ഫാറൂഖിയുടെ ഷോയ്ക്ക് വീണ്ടും അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്

സ്റ്റാന്‍ഡ് അപ് കോമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഡല്‍ഹിയുടെ നടത്തേണ്ടിയിരുന്ന ഷോ റദ്ദാക്കി. പരിപാടി നടത്താന്‍ ഡല്‍ഹി പൊലീസ് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഷോ റദ്ദാക്കിയത്.

സാമുദായിക സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാനുള്ള നടപടി എന്ന് പറഞ്ഞുകൊണ്ടാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. വിശ്വ ഹിന്ദു പരിഷത്ത് ആണ് മുനവറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. വിഎച്ച്.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്ര കുമാര്‍ ഗുപ്തയാണ് ഡല്‍ഹി പൊലീസിന് പരാതി നല്‍കിയത്.

ഹിന്ദു ദൈവങ്ങളെ കളിയാക്കി കൊണ്ട് മുനവര്‍ ഫാറൂഖി സംസാരിക്കുമെന്നും ഈയിടെ അത്തരത്തില്‍ ഹൈദരാബാദില്‍ നടത്തിയ ഷോ സാമുദായിക സംഘര്‍ഷത്തിന് വഴിവെച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്.

പ്രദേശത്തെ സാമുദായിക സൗഹാര്‍ദത്തെ മുനവറിന്റെ കോമഡി ഷോ ബാധിക്കും എന്നും ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ആഗസ്റ്റ് 28ന് കേദാര്‍നാഥ് സാഹ്നി ഓഡിറ്റോറിയത്തില്‍ വെച്ച് പരിപാടി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

പരിപാടിക്ക് അനുമതി നല്‍കിയാല്‍ വിഎച്ച്പിയും ബജ്‌റംഗദളും പ്രതിഷേധം നടത്തുമെന്നും കത്തില്‍ പറയുന്നുണ്ട്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT