Around us

'പ്രസംഗം സമൂഹത്തിന്റെ ഐക്യം ദുര്‍ബലപ്പെടുത്തുന്നതും ഭിന്നിപ്പുണ്ടാക്കുന്നതും'; ഷര്‍ജീല്‍ ഇമാമിന് ജാമ്യം നിഷേധിച്ച് ഡല്‍ഹി കോടതി

പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭ നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിന് രജ്യദ്രോഹക്കേസില്‍ ജാമ്യം നിഷേധിച്ച് ഡല്‍ഹി കോടതി. 2019ല്‍ ജാമിയ നഗര്‍ പ്രദേശത്ത് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും അക്രണത്തിന് പ്രേരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തത്.

ഷര്‍ജീല്‍ ഇമാം പ്രകോപനപരമായ പ്രസംഗമാണ് നടത്തിയതെന്നും, സമൂഹത്തിന്റെ ഐക്യം ദുര്‍ബലപ്പെടുത്തുന്നതും ഭിന്നിപ്പുണ്ടാക്കുന്നതുമായിരുന്നു പ്രസംഗമെന്നും ജാമ്യം നിഷേധിച്ച് കോടതി പറഞ്ഞു. സാമുദായിക ഐക്യവും, സമാധാനവും തകര്‍ക്കുന്ന തരത്തിലുള്ള 'അഭിപ്രായസ്വാതന്ത്ര്യം' അനുവദിക്കാനാകില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുജ് അഗര്‍വാള്‍ നിരീക്ഷിച്ചു.

രാജ്യദ്രോഹകുറ്റം ചുമത്തിയായിരുന്നു ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ജാമിയ മിലിയ സര്‍വകലാശാലയിലും, അലിഗഡ് സര്‍വകലാശാലയിലും നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT