Around us

‘പ്രതിരോധിക്കാനും ചോരയൊപ്പാനും ഇനിയും വൈകുന്നവര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്’

THE CUE

ഡല്‍ഹിയില്‍ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന അക്രമത്തിലും പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടതും പരക്കെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. വേട്ടക്കാര്‍ക്കും ഇരകള്‍ക്കുമിടയില്‍ നിസ്സംഗതയും നിശ്ശബ്ദതയും പരോക്ഷമായ വേട്ട തന്നെയാണെന്ന് ഷിജു ദിവ്യ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. പ്രതിരോധിക്കാനും ചോരയൊപ്പാനും ഇനിയും വൈകുന്നുവര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും ഷിജു ദിവ്യ.

ഷിജു ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം

കത്തുകയാണ് ദില്ലി. തെരുവില്‍ ചോര പടരുന്നു. വേഷം കൊണ്ട് തിരിച്ചറിയുന്നു. തല്ലുന്നു. കൊല്ലുന്നു. വീടാക്രമിക്കുന്നു. ഏകപക്ഷീയമായ ഈ കടന്നാക്രമണങ്ങളെ നാളെ നമ്മുടെ ഉദാസീന ബോധം കലാപങ്ങളെന്നും മതസംഘര്‍ഷമെന്നും വിളിക്കും.

'ദില്ലിയില്‍ സംഘര്‍ഷമെന്നോ ' 'കലാപ'മെന്നോ അച്ചു നിരത്തി ദേശീയ പത്രാധിപന്മാര്‍ അല്ലലേതുമില്ലാതെ ഉറങ്ങിത്തുടങ്ങിയിട്ടുണ്ടാവും. ഒരു ചുല്യാറ്റും ഒന്നും തിരുത്തില്ല.

'ഞാനിതാ ഈ ചോരയെച്ചൊല്ലി ജീവന്‍ വെടിയു'മെന്ന് പറയാന്‍ , പ്രാര്‍ത്ഥന കൊണ്ടെങ്കിലും ഒപ്പം നില്‍ക്കാന്‍ നമുക്കിന്ന് ഒരു ഗാന്ധിയില്ല.ഈ നിസ്സഹായതയും അനാഥത്വവും മറികടക്കേണ്ടതുണ്ട്.

ശ്രീ. കെജരിവാള്‍

ഇത് നിങ്ങള്‍ നേടിയ വിജയത്തോടുമുള്ള വെറുപ്പാണ്..

തെരുവിലിറങ്ങൂ സുഹൃത്തേ ,

രാഹുല്‍ / പ്രിയങ്ക

നിങ്ങളുടെ പേരിലും പാരമ്പര്യത്തിലും ഇനിയും മിടിപ്പു നിലയ്ക്കാത്തൊരു പ്രതീക്ഷയുണ്ട്.

സീതാറാം

രാജസ്ഥാനത്തെ , മഹാരാഷ്ട്രത്തെ ചെങ്കടലാക്കിയ നിങ്ങളുടെ യൗവ്വനങ്ങളെ ദില്ലിയിലേക്കു വിളിക്കൂ.

ചന്ദ്രശേഖര്‍ / ജിഗ്‌നേഷ് / കനയ്യ

നിങ്ങളുടെ വിളി കേള്‍ക്കുന്ന ഗ്രാമങ്ങളാല്‍ ദില്ലിയെ വലയം ചെയ്യൂ.

വേട്ടക്കാര്‍ക്കും ഇരകള്‍ക്കുമിടയില്‍ നിസ്സംഗതയും നിശ്ശബ്ദതയും പരോക്ഷമായ വേട്ട തന്നെയാണ്.

പ്രതിരോധിക്കാനും ചോരയൊപ്പാനും ഇനിയും വൈകുന്നുവര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്.

നിങ്ങളുടെ വാക്കുകളുടെ ചുടലയില്‍ നിങ്ങള്‍ തന്നെ പട്ടു പോവും

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT