Around us

മയക്കുമരുന്ന് കേസില്‍ ദീപിക പദുകോണിനെ വിട്ടയച്ചു; ചോദ്യം ചെയ്തത് ആറുമണിക്കൂര്‍

നടന്‍ സുശാന്ത് സിംഗ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി ദീപിക പദുകോണിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ആറ് മണിക്കൂറാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തത്. ശ്രദ്ധ കപൂറിനെയും ചോദ്യം ചെയ്യുന്നുണ്ട്.

ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ദീപിക പദുകോണിന് നോട്ടീസ് നല്‍കിയത്. ഇന്ന് ഹാജരാകാന്‍ സമയം ചോദിക്കുകയായിരുന്നു. ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെയും ചോദ്യം ചെയ്യുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കരിഷ്മയെ ചോദ്യം ചെയ്യുന്നത്. വാട്‌സ്ആപ്പ് ചാറ്റിലെ വിശദാംശങ്ങളും ചോദിച്ചറിയുന്നുണ്ട്.

ജൂണ്‍ 14ന് സുശാന്ത് സിംഗ് രജപുത്തിനെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണമാണ് മയക്കുമരുന്ന് ബന്ധത്തിലെത്തിയിരിക്കുന്നത്. നടി റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തപ്പോളാണ് സിനിമ മേഖലയിലെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതെന്നാണ് വിശദീകരണം.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT