Around us

'മഴപെയ്യാന്‍ കാത്തിരുന്ന് പ്രളയമുണ്ടാക്കരുത്'; ഇടുക്കി ഡാം തുറന്ന് ജലനിരപ്പ് ക്രമീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

ഇടുക്കി ഡാം അടിയന്തരമായി തുറന്ന് ജലനിരപ്പ് ക്രമീകരിക്കണമെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്. മഴപെയ്യാന്‍ കാത്തിരുന്ന് പ്രളയമുണ്ടാക്കരുത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്ന അവസ്ഥയുണ്ടാകരുതെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

നിലവില്‍ ഡാമിന്റെ ജലനിരപ്പ് 2385ആണ്. റെഡ് അലര്‍ട്ട് 2396ആണ്. ഇപ്പോള്‍ അടിയന്തരമായി ഒരു യാഗം കൂടി ചേരുന്നുണ്ട്. സ്വാഭാവികമായും മുമ്പോട്ടുള്ള കാലാവസ്ഥ പ്രവചനം അനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. രണ്ട് ദിവസത്തിന് ശേഷം വീണ്ടും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അത് മുന്നില്‍ കണ്ട് ഡാം തുറന്നുവിട്ട് ജലം ക്രമീകരിക്കണം. ഡാം തുറന്നുവിട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അവസ്ഥയുണ്ടാകരുത്, 2385ല്‍ ജലനിരപ്പ് നിജപ്പെടുത്തണം. മഴ പെയ്യാന്‍ കാത്തിരുന്ന് പ്രളയമുണ്ടാക്കരുതെന്നും ഡീന്‍ കുരായ്‌ക്കോസ് പറഞ്ഞു.

സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാന്‍, പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണമെന്നും മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT