Around us

'തന്ത ചമയാനും തീവ്രവാദിയാക്കാനും ഏഷ്യാനെറ്റ് കഷ്ടപ്പെടണ്ട'; മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ഫ്രണ്ടെന്ന വാര്‍ത്തയ്‌ക്കെതിരെ ചിത്രലേഖ

ഇസ്ലാംമതം സ്വീകരിക്കുന്നതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെതിരെ ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ. ഏഷ്യാനെറ്റ് തന്ത ചമയാനും തീവ്രവാദിയാക്കാനും കഷ്ടപ്പെടേണ്ടെന്ന് ചിത്രലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'ഞാന്‍ മതം മാറാന്‍ ആലോചിക്കുന്നത് ഇസ്ലാമിലേക്കാണ്. അല്ലാതെ ഏതെങ്കിലും മുസ്ലീം സംഘടനയിലേക്കല്ല. ചിത്രലേഖയുടെ മതം മാറ്റത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് ആണെന്നുള്ള ഒളിക്യാമറ വാര്‍ത്ത കൊണ്ടൊന്നും ഒരു കാര്യവുമില്ല. ചിത്രലേഖയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയൊക്കെ ഉണ്ട്. അതിനുപിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെങ്കില്‍ അത് പറയുന്നതില്‍ എനിക്ക് ഒട്ടും മടിയുമില്ല. പോപ്പുലര്‍ ഫ്രണ്ട് എനിക്ക് വീട് വെച്ച് നല്‍കാമെന്നും സാമ്പത്തികമായി സഹായിക്കാമെന്നും പറഞ്ഞിരുന്നു'. ചിത്രലേഖ പറയുന്നു.

ജോലി ചെയ്യാനും ജീവിക്കാനും സിപിഎം അനുവദിക്കാത്തതിനാലും ജാതി വിവേചനം തുടരുന്നതിനാലും ഇസ്ലാം മതം സ്വീകരിക്കാനുള്ള ആലോചനയിലാണെന്ന് ഞായറാഴ്ചയാണ് ചിത്രലേഖ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയത്. ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്നും ഇരുട്ടിന്റെ മറപിടിച്ച് ആക്രമിക്കുന്ന സിപിഎമ്മിനെ ഭയക്കാതെ തൊഴില്‍ ചെയ്ത് സ്വന്തമായ വീട്ടില്‍ അന്തിയുറങ്ങണമെന്ന ആഗ്രഹമാണ് മതംമാറ്റത്തിന് പിന്നിലെന്നും ചിത്രലേഖ വ്യക്തമാക്കിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തുടര്‍ന്ന് മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ചിത്രലേഖ പറയുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. അതിനെതിരെയാണ് രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി ചിത്രലേഖ രംഗത്തെത്തിയത്. നേരത്തെ പോപ്പുലര്‍ ഫ്രണ്ടും ഇത് നിഷേധിക്കുകയാണ് ചെയ്തത്.

Dalit Auto Driver Chithralekha Slams Asianet news over the News Against Her

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT