Around us

കെ.സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ചതില്‍ പ്രവാസിക്കെതിരെ പൊലീസ് കേസെടുത്തു

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കില്‍ അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഖത്തറില്‍ ജോലി ചെയ്യുന്ന അജിനാസിനെതിരെയാണ് കേസ്. കോഴിക്കോട് മേപ്പയ്യൂര്‍ പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം മകള്‍ക്കൊപ്പമുള്ള ചിത്രം കെ.സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ടിരുന്നു. ഇതിന് കീഴില്‍ അധിക്ഷേപിക്കുന്ന കമന്റുകളിട്ടത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അശ്ലീല കമന്റിട്ട അജിനാസിന്റെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.

അജിനാസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലും ബി.ജെ.പി പ്രവര്‍ത്തകര്‍ കമന്റിടുന്നുണ്ട്. അധിക്ഷേപിച്ചവരെ കൈകാര്യം ചെയ്യാന്‍ ബി.ജെ.പിക്ക് അറിയാമെന്ന് സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT