Around us

'അധിക്ഷേപ പോസ്റ്റുകള്‍ ലൈംഗിക ചുവയുള്ളതും അപകീര്‍ത്തികരവും'; ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കും

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായുണ്ടായ അധിക്ഷേപ സന്ദേശങ്ങള്‍ അപകീര്‍ത്തികരവും ലൈംഗികചുവയുള്ളതുമെന്ന് പൊലീസ് സ്ഥിരീകരണം. അന്വേഷണ സംഘം സൈബര്‍ അതിക്രമത്തില്‍ ഡിജിറ്റര്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അധിക്ഷേപ പോസ്റ്റുകള്‍ പലതും അപകീര്‍ത്തികരവും ലൈംഗിക ചുവയുള്ളതുമാണെന്ന് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്റെ നേതൃത്വത്തിലെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇതോടെയാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ഐപിസി പ്രകാരമുള്ള കുറ്റങ്ങളും, മൂന്ന് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഐടി ആക്ടും ഉള്‍പ്പടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഉറപ്പിക്കുന്നതിനായാണ് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നത്. സൈബര്‍ ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ ഹൈടെക് സെല്‍ സൈബര്‍ ഡോം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ ചേര്‍ത്ത് പ്രത്യേക സംഘം രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT