Around us

നിഷ പുരുഷോത്തമനെതിരായ സൈബറാക്രമണം : ദേശാഭിമാനി ജീവനക്കാരനടക്കം 2 പേര്‍ അറസ്റ്റില്‍

മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ദേശാഭിമാനി ജീവനക്കാരന്‍ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരെയാണ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവര്‍ക്കും ജാമ്യം കിട്ടിയിട്ടുണ്ട്. വ്യക്തിഹത്യയ്‌ക്കെതിരെ നിഷ പുരുഷോത്തമന്‍ നല്‍കിയ പരാതിയിലാണ് നടപടി. പരാതി നല്‍കി ഒന്നരമാസത്തിന് ശേഷമാണ് അറസ്റ്റ്. ഏഷ്യാനെറ്റ്‌ ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.ജി കമലേഷ് നല്‍കിയ പരാതി സൈബര്‍ സെല്‍ വട്ടിയൂര്‍ക്കാവ് പൊലീസിന് കൈമാറിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് റിജിണണല്‍ എഡിറ്റര്‍ ആര്‍ അജയഘോഷ്, തിരുവനന്തപുരം ബ്യൂറോ ചീഫ് കെജി കമലേഷ്, ജയ്ഹിന്ദ് ടിവിയിലെ മാധ്യമ പ്രവര്‍ത്തക പ്രമീള ഗോവിന്ദ് എന്നിവര്‍ക്കെതിരെ കടുത്ത സൈബറാക്രമണമാണുണ്ടായത്. ഇവരുടെ കുടുംബാംഗങ്ങളെ പോലും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു ഇത്. മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപിക്കുന്നതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

ഇതില്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിനാണ് അന്വേഷണച്ചുമതല. നിഷാ പുരുഷോത്തമനെതിരെ സ്ത്രീവിരുദ്ധ ആക്ഷേപങ്ങളുയര്‍ത്തിയ ജീവനക്കാരനോട് വിശദീകരണം ചോദിച്ചിട്ടുണ്ടൈന്ന് ദേശാഭിമാനി എഡിറ്റര്‍ പി രാജീവ് വ്യക്തമാക്കിയിരുന്നു. ഇതില്‍ പിന്നീട് എന്ത് നടപടിയുണ്ടായെന്ന് വ്യക്തമല്ല. ആരോഗ്യകരമായ സംവാദമാണ് നടക്കേണ്ടതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT