Around us

രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് ടിക് ടോക്, ഫെയ്‌സ്ബുക്കില്‍ ഹനാന് സൈബര്‍ ആക്രമണം

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് ടിക്ക് ടോക്ക് വീഡിയോ ചെയ്ത ഹനാനെതിരെ സൈബര്‍ ആക്രമണം. കൊവിഡ് പശ്ചാത്തലത്തില്‍, 'എന്റെ ടിക്ക് ടോക്ക് രാഷ്ട്രീയം പാര്‍ട്ട് 1' എന്ന പേരിലായിരുന്നു ഹനാന്‍ ഹനാനി തന്റെ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.

'ലോകം മുഴുവന്‍ എന്നെ ചവിട്ടി പുറത്താകാന്‍ നോക്കിയപ്പോള്‍ എന്റെ കൂടെ നിന്നത് കോണ്‍ഗ്രസ് ആണ് എന്ന് കൊറോണ. അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം.' പങ്കുവെച്ച വീഡിയോയില്‍ ഹനാന്‍ പറയുന്നു. വീഡിയോയിലൂടെ പ്രതിപക്ഷനേതാവിനെ അധിക്ഷേപിച്ചുവെന്നാരോപിച്ചാണ് സൈബര്‍ ആക്രമണം ആരംഭിച്ചത്. ഹനാന് വേണ്ടി നേരത്തെ സഹായവുമായി ആദ്യമെത്തിയത് കോണ്‍ഗ്രസാണെന്നും, ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചപ്പോള്‍ ഹനാന്‍ കൂറുമാറിയെന്നുമായിരുന്നു ഒരാളുടെ പ്രതികരണം. ആക്രമണം വര്‍ധിച്ചതോടെ മറുപടിയുമായി ഹനാന്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് ഇടപെട്ട് ആരും തനിക്ക് വീട് വെച്ച് നല്‍കിയിട്ടില്ലെന്നും, താന്‍ ഇപ്പോഴും 5000 രൂപ മാസവാടകയ്ക്ക എടുത്ത വീട്ടിലാണ് താമസിക്കുന്നതെന്നും വീഡിയോയ്ക്ക് താഴെ പങ്കുവെച്ച കമന്റില്‍ ഹനാന്‍ പറയുന്നു.

ഹനാന്റെ മറുപടി:

'കമന്റ് ബോക്‌സില്‍ പൊങ്കാലയിടുന്നവര്‍ക്ക് സ്വാഗതം. ഞാന്‍ നിങ്ങളുടെ വീട്ടിലെ അനിയത്തിയോ ചേച്ചിയോ അല്ലാത്തത് കൊണ്ട് തന്നെ മോശം അധിക്ഷേപങ്ങള്‍ ഉണ്ടാകുന്നത് സ്വഭാവികം ആണ്. പ്രതിപക്ഷ നേതാവ് ഇടപെട്ട് കുവൈറ്റ് മലയാളികള്‍ എനിക്ക് വീട് വെച്ച് നല്‍കിയെന്നും ഒരു മൊട്ടു സൂചിയുടെ സഹായം കൊണ്ട് പോലും സഹായിച്ചവരെ ചെളി വാരി എറിയരുതെന്നും പറയുന്നവര്‍ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ ശ്രമിച്ചോ?

ആരും എനിക്ക് വീട് വെച്ച് തന്നിട്ടുമില്ല. നേരില്‍ വന്നാല്‍ കാണാം.ഞാന്‍ ഇപ്പോഴും കളമശ്ശേരിയില്‍ 5000 രൂപ മാസം നല്‍കി വാടക വീട്ടില്‍ ആണ് താമസിക്കുന്നത്.രാഷ്ട്രീയ പരമായ എന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവര്‍ മറുപടി നല്‍കുന്ന സഹായമെന്ന ആയുധം അവിടെ മാറ്റി വെച്ചോളൂ. ചികിത്സാ സഹായം നല്‍കിയത് ഷൈലജ ടീച്ചറാണ്. അതു കൂടാതെ സാധാരണക്കാര്‍ നല്‍കിയ സഹായം 1.5 lakhs സന്തോഷത്തോടെ പ്രളയത്തിന് ഞാന്‍ തിരിച്ച് നല്‍കിയത് രേഖയുമുള്ളതാണ്.'

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

4.52 മില്യൺ ടിക്കറ്റുകൾ; ബുക്ക് മൈ ഷോ ടിക്കറ്റ് വിൽപ്പനയിൽ ഓൾ ടൈം റെക്കോർഡിട്ട് ലോക

SCROLL FOR NEXT